ബോളിവുഡ് നടി കങ്കണ റണൗത്തിന് (Kangana Ranaut) പ്രൊഫഷണൽ രംഗത്ത് അഭിമാനകരമായ സമയമാണ്. ഇന്ത്യൻ രാഷ്ട്രപതിയുടെ കൈയിൽ നിന്നും അവർ പത്മശ്രീ പുരസ്കാരം അടുത്തിടെ സ്വീകരിച്ചിരുന്നു. അതേ ദിവസം തന്നെ കന്നി പ്രൊഡക്ഷൻ ടിക്കു വെഡ്സ് ഷേരു ആരംഭിച്ചു. മാത്രവുമല്ല, താരത്തിന്റെതായി അണിയറയിൽ നിരവധി ചിത്രങ്ങളുണ്ട്
ടൈംസ് നൗവിനോട് സംസാരിക്കുമ്പോൾ, അഞ്ച് വർഷം കഴിഞ്ഞ്, വിവാഹിതയായി കുട്ടികളുമായി ജീവിക്കാൻ ആഗ്രഹിക്കുന്നുവെന്ന് അവർ പറഞ്ഞു. "അഞ്ച് വർഷത്തിനുള്ളിൽ ഒരു അമ്മയായും ഭാര്യയായും ഞാൻ എന്നെ കാണുന്നു. തീർച്ചയായും പുതിയ ഇന്ത്യയുടെ കാഴ്ചപ്പാടിൽ സജീവമായി പങ്കെടുക്കുന്ന ഒരാളായാണ് ഞാൻ എന്നെ കാണുന്നത്, ”അവർ പറഞ്ഞു