തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടിമാരിൽ ഒരാളാണ് സായ് പല്ലവി (Sai Pallavi). തെലുങ്കിൽ സായ് പല്ലവിയും റാണ ദഗുബട്ടിയും (Rana Daggubati) ഒന്നിച്ചെത്തുന്ന പുതിയ ചിത്രം വിരാടപർവത്തിന്റെ (Virata Parvam) ട്രെയിലർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.
2/ 7
തൊണ്ണൂറുകളിൽ തെലങ്കാനയിലെ നക്സലൈറ്റ് മുന്നേറ്റങ്ങളെ ആസ്പദമാക്കിയാണ് വിരാടപർവം ഒരുക്കിയിരിക്കുന്നത്. നക്സലൈറ്റ് പശ്ചാത്തലത്തിലുള്ള ഒരു പ്രണയകഥയാണ് ചിത്രം പറയുന്നത്. നക്സലൈറ്റ് നേതാവായാണ് ചിത്രത്തിൽ റാണ ദഗുബട്ടി എത്തുന്നത്.
3/ 7
ചിത്രം ജൂൺ പതിനേഴിന് തിയേറ്ററുകളിലെത്തും. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സിനിമയുടെ ട്രെയിലർ ബോളിവുഡ് സംവിധായകനും നിർമാതാവുമായ കരൺ ജോഹർ പങ്കുവെച്ചിരുന്നു. ട്വീറ്റിൽ കരൺ ജോഹർ സായ് പല്ലവിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ആരാധകരെ ആകർഷിച്ചത്.
4/ 7
റാണ ദഗുബട്ടിയെ അഭിനന്ദിച്ച കരൺ ജോഹർ താനൊരു കടുത്ത സായ് പല്ലവി ആരാധകനാണെന്നും വ്യക്തമാക്കി. ഇതോടെ കരൺ ജോഹർ ചിത്രത്തിലൂടെ സായ് പല്ലവി ബോളിവുഡിലെത്തുമോ എന്ന സംശയമാണ് ആരാധകർ പ്രകടിപ്പിച്ചത്.
5/ 7
അടുത്ത കാലത്തായി തെന്നിന്ത്യൻ സിനിമകളുടെ പകർപ്പവകാശവും വിതരണാവകാശവുമെല്ലാം കരൺ ജോഹർ സ്വന്തമാക്കുന്നുണ്ട്. ഇനി കരൺ ജോഹർ നിർമിക്കുന്ന ഏതെങ്കിലും ചിത്രത്തിൽ സായ് പല്ലവി നായികയാകുമോ എന്ന കാത്തിരിപ്പിലാണ് ആരാധകർ.
6/ 7
കരൺ ജോഹറിന്റെ വാക്കുകൾക്ക് സായ് പല്ലവിയും മറുപടി നൽകിയിട്ടുണ്ട്. കരൺ ജോഹറിന്റെ വാക്കുകൾക്ക് നന്ദി പറഞ്ഞുകൊണ്ടാണ് സായ് പല്ലവിയുടെ ട്വീറ്റ്. ഇതാദ്യമായല്ല സായ് പല്ലവിയെ കുറിച്ച് കരൺ ജോഹർ പറയുന്നത്.
7/ 7
സായ് പല്ലവി നായികയായ ഫിദാ എന്ന തെലുങ്ക് ചിത്രം കണ്ടതിനു ശേഷവും കരൺ അഭിനന്ദിച്ചിരുന്നു.