ഈ വർഷത്തെ പുതുവത്സര ആഘോഷങ്ങൾക്കായി, എലീ സാബ് ഫാൾ 2022 കളക്ഷന്റെ ബ്ലിംഗ്ജി എമറാൾഡ് ഗ്രീൻ ഡിസൈനർ ഗൗൺ ധരിച്ചാണ് കരീനാ കപ്പൂർ എത്തിയത്. (ഫോട്ടോ# കരീനാ കപ്പൂർ ഇൻസ്റ്റാഗ്രാം)
2/ 6
വജ്രം പതിച്ച നെക്ലേസും സ്ട്രാപ്പി ഹീൽസും ഉപയോഗിച്ചാണ് നടി തന്റെ വസ്ത്രം സ്റ്റൈൽ ചെയ്തത്. 2,850 ഡോളർ വിലമതിക്കുന്ന വസ്ത്രമാണ് കരീനാ കപ്പൂർ ധരിച്ചത്. അതായത് ഏകദേശം 2,35,831 രൂപ. (ഫോട്ടോ# കരീനാ കപ്പൂർ ഇൻസ്റ്റാഗ്രാം)
3/ 6
തൻെറ 20-ാം വയസ്സിലാണ് കരീന കപൂർ ഖാൻ (Kareena Kapoor Khan) ഹിന്ദി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. 2000ൽ പുറത്തിറങ്ങിയ ജെ.പി. ദത്തയുടെ റെഫ്യൂജി (Refugee) ആയിരുന്നു കരീനയുടെ ആദ്യ ബോളിവുഡ് ചലച്ചിത്രം. (ഫോട്ടോ# കരീനാ കപ്പൂർ ഇൻസ്റ്റാഗ്രാം)
4/ 6
'ലാൽ സിംഗ് ഛദ്ദ' എന്ന ചിത്രത്തിലാണ് കരീന അവസാനമായി അഭിനയിച്ചത്. ബിഒയിൽ ചിത്രം മികച്ച പ്രകടനം നടത്തിയില്ല. താരത്തിന്റെ വരാനിരിക്കുന്ന പ്രോജക്റ്റ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. (ഫോട്ടോ# കരീനാ കപ്പൂർ ഇൻസ്റ്റാഗ്രാം)
5/ 6
ഏത് ആഘോഷമായാലും ചടങ്ങുകളായാലും വേറിട്ട നില്ക്കാന് ആഗ്രഹിക്കുന്ന താരത്തിന്റെ ഫാഷന്‍ കാഴ്ചപ്പാട് വളരെ പ്രശസ്തമാണ്. പാര്‍ട്ടിയിലും റെഡ് കാര്‍പെറ്റിലും അവധിക്കാല ആഘോഷിക്കുമ്പോഴൊക്കെ വേറിട്ട ഫാഷന്‍ കൊണ്ട് എല്ലാവരെയും ഞെട്ടിക്കുന്ന താരമാണ് കരീന.(ഫോട്ടോ# കരീനാ കപ്പൂർ ഇൻസ്റ്റാഗ്രാം)
6/ 6
ഓരോ തവണയും സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്ന ചിത്രങ്ങളും ആരാധാകരുടെ കണ്ണും ഹൃദയവും ഒരുപോലെ കീഴടക്കാറുണ്ട്. (ഫോട്ടോ# കരീനാ കപ്പൂർ ഇൻസ്റ്റാഗ്രാം)