നടി കരീന കപൂർ (Kareena Kapoor), തന്റെ രണ്ടാമത്തെ മകൻ ജെഹാൻഗീറിനെ (Jeh Ali Khan) സ്വാഗതം ചെയ്തത് കോവിഡ് പാൻഡെമിക്കിന്റെ രണ്ടാം തരംഗത്തിനിടെയായിരുന്നു. ഡോക്ടറുടെ ക്ലിനിക്കിലേക്ക് നിരവധി യാത്രകൾ നടത്തേണ്ടി വന്നതിനാൽ, തന്റെ ഗർഭധാരണത്തെക്കുറിച്ചുള്ള ഏറ്റവും പ്രയാസകരമായ ഭാഗം ഭയം കൈകാര്യം ചെയ്യുകയായിരുന്നുവെന്ന് കരീന പറഞ്ഞിരുന്നു
കുഞ്ഞിനെ സംരക്ഷിക്കാനാണ് താൻ ശ്രമിച്ചതെന്നും, കോവിഡ് പിടിപെടാതിരിക്കാനാണ് താൻ ശ്രദ്ധനൽകിയതെന്നും അവർ പറഞ്ഞു. വോഗിനോട് സംസാരിക്കുമ്പോൾ, കരീന തന്റെ രണ്ടാമത്തെ ഗർഭകാലത്ത് കൂടുതൽ 'വിലയിരുത്തപ്പെട്ടതായി' പറഞ്ഞു. 'ഇത്തവണ ഞാൻ ഒരുപാട് കൂടുതൽ വിലയിരുത്തപ്പെട്ടു' എന്ന് അവർ പറഞ്ഞു. അതോടൊപ്പം തന്നെ ഭർത്താവു സെയ്ഫിനെ കുറിച്ചും രസകരമായ ഒരു കാര്യം കരീന വെളിപ്പെടുത്തി (തുടർന്ന് വായിക്കുക)
കരീനയ്ക്കും ഭർത്താവ് സെയ്ഫ് അലി ഖാനും പകർച്ചവ്യാധി സമയത്ത് രണ്ട് കുട്ടികളെ നോക്കുന്നത് എളുപ്പമായിരുന്നില്ല. ഇത്തവണ കൂടുതൽ തുറന്ന രക്ഷാകർതൃ ശൈലിയാണ് തങ്ങൾ സ്വീകരിച്ചിരിക്കുന്നതെന്ന് അവർ പറഞ്ഞു. തന്റെ മൂത്ത മകൻ തൈമൂർ സെയ്ഫുമായി അടുത്ത ബന്ധം പങ്കിടുന്നുണ്ടെന്നും കരീന കൂട്ടിച്ചേർത്തു. 'അബ്ബ എന്റെ ഏറ്റവും നല്ല സുഹൃത്താണ് എന്ന് ടിം പറയുന്നു,' അവർ കൂട്ടിച്ചേർത്തു
ഇരുപതുകളിലും മുപ്പതുകളിലും നാൽപ്പതുകളിലും ഇപ്പോൾ അൻപതുകളിലും സെയ്ഫിന് കുഞ്ഞുണ്ടായിട്ടുണ്ട് എന്ന് കരീന തമാശയായി പറഞ്ഞു. അറുപതുകളിൽ അത് സംഭവിക്കില്ല എന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്. സെയ്ഫിനെപ്പോലെ വിശാലമനസ്കനായ ഒരാൾക്ക് മാത്രമേ വ്യത്യസ്ത ഘട്ടങ്ങളിൽ നാല് കുട്ടികളുടെ പിതാവാകാൻ കഴിയൂ എന്ന് ഞാൻ കരുതുന്നു. അവർക്കെല്ലാം അദ്ദേഹം തന്റെ സമയം നൽകുന്നു. ഇപ്പോൾ, ജെയ്ക്കൊപ്പം, ഞങ്ങൾ അത് സന്തുലിതമാക്കാൻ ശ്രമിക്കുകയാണ്, കരീന പറഞ്ഞു
'അദ്ദേഹം സിനിമയുടെ ഷൂട്ടിംഗ് ചെയ്യുമ്പോൾ, ഞാൻ ഏതെങ്കിലും സിനിമയിൽ പ്രവർത്തിക്കാതിരിക്കാൻ ശ്രമിക്കുമെന്നും തിരിച്ചും, ഞങ്ങൾ ഉടമ്പടി ചെയ്തിട്ടുണ്ട്' എന്നും കരീന വ്യക്തമാക്കി. ആമിർ ഖാൻ നായകനാകുന്ന ലാൽ സിംഗ് ഛദ്ദയുടെ റിലീസിനായി കാത്തിരിക്കുകയാണ് കരീന. ഹോളിവുഡ് ക്ലാസിക് ചിത്രം ഫോറസ്റ്റ് ഗമ്പിന്റെ റീമേക്കാണ് ഈ സിനിമ