ബോളിവുഡിലെ ഏറ്റവും പ്രിയപ്പെട്ട ദമ്പതിമാരിൽ ഒരാളാണ് വിക്കി കൗശലും (Vicky Kaushal) കത്രീന കൈഫും (Katrina Kaif). ഇരുവരുടെയും പ്രണയജീവിതം, അവരുടെ പോസ്റ്റുകൾ, യാത്രകൾ എന്ന് തുടങ്ങി 'പവർ ദമ്പതികളെക്കുറിച്ചുള്ള' എല്ലാം ആരാധകരുടെ കണ്ണുകളെ ആകർഷിക്കുന്നു. വിക്കിയെയും കത്രീനയെയും ഒരു ഫ്രെയിമിൽ കാണുന്നത് അവരുടെ ആരാധകർക്ക് എപ്പോഴും ഒരു വിരുന്നാണ്
നാല് മാസങ്ങൾക്കു മുൻപ് വിവാഹിതരായ ദമ്പതികൾ അവരുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ കൊണ്ട് പലപ്പോഴും സോഷ്യൽ മീഡിയയിൽ ശ്രദ്ധ ക്ഷണിക്കാറുണ്ട്. ഞായറാഴ്ച കത്രീന കൈഫ് തന്റെ സ്നേഹനിധിയായ ഭർത്താവ് വിക്കി കൗശലിനുവേണ്ടി പാകം ചെയ്ത പ്രഭാതഭക്ഷണത്തിന്റെ ഒരു ദൃശ്യം ആരാധകർക്കായി ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പോസ്റ്റ് ചെയ്തു. ഈ ഭക്ഷണം ഏതെന്നു പറയാൻ കഴിയുന്നുണ്ടോ (തുടർന്ന് വായിക്കുക)
സൽമാൻ ഖാനൊപ്പം ടൈഗർ 3 ഉൾപ്പെടെ നിരവധി രസകരമായ പ്രോജക്ടുകൾ കത്രീനയ്ക്കായി അണിനിരക്കുന്നുണ്ട്. സിദ്ധാന്ത് ചതുർവേദി, ഇഷാൻ ഖട്ടർ എന്നിവരോടൊപ്പം ഹൊറർ-കോമഡി ചിത്രമായ ഫോൺ ഭൂതിൽ അവർ പ്രധാന വേഷങ്ങത്തിൽ പ്രത്യക്ഷപ്പെടും. വിജയ് സേതുപതി നായകനാകുന്ന മെറി ക്രിസ്മസിന്റെ ചിത്രീകരണവും കത്രീന ആരംഭിച്ചിട്ടുണ്ട്
സർദാർ ഉദം എന്ന ചിത്രത്തിലാണ് വിക്കി അവസാനമായി ടൈറ്റിൽ റോളിൽ അഭിനയിച്ചത്. ലക്ഷ്മൺ ഉടേക്കറിന്റെ ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ ഷൂട്ടിംഗ് താരം അടുത്തിടെ പൂർത്തിയാക്കി. ചിത്രത്തിൽ സാറാ അലി ഖാനും നായികയാകും. കിയാര അദ്വാനി, ഭൂമി പഡ്നേക്കർ എന്നിവർക്കൊപ്പം 'ഗോവിന്ദ നാം മേരയിലും' വിക്കി പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ശശാങ്ക് ഖൈത്താൻ സംവിധാനം ചെയ്യുന്ന ചിത്രം ഈ വർഷം ജൂൺ 10 ന് റിലീസ് ചെയ്യും