അനുജന് പ്രേം ലാലാണ് മോഹന്രാജിനൊപ്പം ആശുപത്രിയിലുള്ളത്. ജനറല്‍ ആശുപത്രിയില്‍ ആരും നോക്കാനില്ലാതെ മോഹൻരാജ് കടുത്ത ദുരിതത്തിലാണെന്ന തരത്തിലായിരുന്നു സോഷ്യല്‍ മീഡിയ പ്രചരണം. മോഹന്‍ രാജിന്റെ ചിത്രങ്ങളും വീഡിയോയും ഉൾപ്പെടെയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. എന്നാൽ ഇതിൽ വസ്തുതയില്ലെന്നാണ് അനുജന് പ്രേം ലാല്‍ പറയുന്നത്.