ചുരുങ്ങിയ കാലത്തിനുള്ളിൽ തെന്നിന്ത്യ മുഴുവൻ ആരാധകരെ സ്വന്തമാക്കിയ താരമാണ് മലയാളികളുടെ സ്വന്തം കീർത്തി സുരേഷ്. നാനി നായകനാകുന്ന ദസറയാണ് കീർത്തിയുടെ പുതിയ ചിത്രം.
2/ 7
നേനു ലോക്കൽ എന്ന ചിത്രത്തിനു ശേഷം നാനിയും കീർത്തിയും ഒന്നിക്കുന്ന ചിത്രമാണ് ദസറ. മാർച്ച് മുപ്പതിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.
3/ 7
ദസറയുടെ അണിയറ പ്രവർത്തകർക്കെല്ലാം കീർത്തി സുരേഷ് നൽകിയ സമ്മാനത്തെ കുറിച്ചാണ് സോഷ്യൽമീഡിയയിലെ ചർച്ച. സിനിമയുടെ ചിത്രീകരണത്തിന്റെ അവസാന ദിവസമാണ് കീർത്തി അണിയറ പ്രവർത്തകർക്കെല്ലാം സമ്മാനം നൽകിയത്.
4/ 7
സ്വർണനാണയമാണ് കീർത്തിയുടെ സമ്മാനം. പത്ത് ഗ്രാമിന്റെ 130 സ്വർണനാണയങ്ങൾ താരം വിതരണം ചെയ്തതായാണ് റിപ്പോർട്ടുകൾ. ഇതിനെല്ലാം കൂടി ചെലവായ തുകയാണ് ആരാധകരെ അമ്പരപ്പിച്ചത്.
5/ 7
ഇന്നത്തെ സ്വർണവില നോക്കിയാൽ പത്ത് ഗ്രാമിന്റെ ഒരു സ്വർണനാണയത്തിന് 50,000-55,000 രൂപ വില വരും. 70-75 ലക്ഷം രൂപ ചെലവാക്കിയാണ് കീർത്തി അണിയറ പ്രവർത്തകർക്കെല്ലാം സ്വർണനാണയം സമ്മാനമായി നൽകിയതെന്നാണ് റിപ്പോർട്ടുകൾ.
6/ 7
വെണ്ണല എന്നാണ് ദസറയിൽ കീർത്തി സുരേഷ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഒരു വർഷത്തിനു ശേഷമാണ് കീർത്തിയുടെ സിനിമ തിയേറ്ററുകളിൽ എത്തുന്നത്.
7/ 7
നാനിക്കും കീർത്തിക്കുമൊപ്പം ഷൈൻ ടോം ചാക്കോയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ദീക്ഷിത് ഷെട്ടി, സമുദ്രക്കനി, സായ് കുമാർ തുടങ്ങിയവും ചിത്രത്തിൽ അഭിനയിക്കുന്നു. ശ്രീകാന്ത് ഒഡേലയാണ് സംവിധായകൻ.