'കെട്ട്യോളായി വന്ന മാലാഖ'; റിൻസിയായി ഹൃദയം കീഴടക്കി വീണ നന്ദകുമാർ
2017ൽ പുറത്തിറങ്ങിയ കടംകഥ എന്ന ചിത്രത്തിലെ ജീനയെ അവതരിപ്പിച്ചുകൊണ്ടാണ് വീണ മലയാള സിനിമാരംഗത്ത് സജീവമാകുന്നത്. ലിജോ ജോസ് പെല്ലിശേരിയുടെ അങ്കമാലി ഡയറീസിന് വേണ്ടി നടത്തിയ ഓഡിഷനിൽ പങ്കെടുത്തെങ്കിലും അവസരം ലഭിച്ചില്ല.
(റിപ്പോർട്ട്- എം വി രാഹുൽദാസ്)
News18 Malayalam | November 29, 2019, 1:47 PM IST
1/ 4
മാരിറ്റൽ റേപ്, ലൈംഗികതയെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ എന്നിവ തുറന്നു കാണിക്കാൻ തന്റെ കഥാപാത്രത്തിലൂടെ സാധിച്ചതായി വീണ നന്ദകുമാർ പറയുന്നു. അശ്ലീലചുവയോ ദ്വയാർഥ പ്രയോഗങ്ങളുടെ പിന്തുണയോ ഇല്ലാതെ അവതരിപ്പാക്കാനയെന്നതാണ് ഏറെ ശ്രദ്ധേയം.
2/ 4
കാലിക പ്രസക്തിയുള്ള വിഷയം ചെയ്യുന്ന ചിത്രത്തിന്റെ ഭാഗമാകാനും ആസിഫ് അലിയെന്ന നടനൊപ്പം അഭിനയിക്കാനായതും ഭാഗ്യമായി കരുതുന്നുവെന്ന് വീണ. പ്രണയത്തിന് പുറമെ വൈകാരിക രംഗങ്ങളും തന്മയത്വത്തോടെ അവതരിപ്പിക്കാൻ കഴിഞ്ഞെന്ന് ചിത്രം കണ്ടവർ വിളിച്ചു പറഞ്ഞു.
3/ 4
2017ൽ പുറത്തിറങ്ങിയ കടംകഥ എന്ന ചിത്രത്തിലെ ജീനയെ അവതരിപ്പിച്ചുകൊണ്ടാണ് വീണ മലയാള സിനിമാരംഗത്ത് സജീവമാകുന്നത്. ലിജോ ജോസ് പെല്ലിശേരിയുടെ അങ്കമാലി ഡയറീസിന് വേണ്ടി നടത്തിയ ഓഡിഷനിൽ പങ്കെടുത്തെങ്കിലും അവസരം ലഭിച്ചില്ല.
4/ 4
ചിത്രം ഇറങ്ങിയപ്പോൾ അവസരം ലഭിക്കാത്തത് വലിയ നഷ്ടമായെന്ന് തോന്നിയെന്ന് വീണ. ഒറ്റപ്പാലം ആണ് സ്വന്തം സ്ഥലമെങ്കിലും വർഷങ്ങളായി മുംബൈയിലാണ് താമസം. വിദ്യാഭ്യാസം പൂർത്തിയാക്കിയതും മുംബൈയിലാണ്. നന്ദകുമാറിന്റെയും ഇന്ദിരയുടേയും മകളാണ് വീണ.