നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ഖുശ്ബു സുന്ദർ (Kushboo Sundar) തമിഴ് സിനിമയിലെന്ന പോലെ മലയാളികൾക്കും സുപരിചിതയാണ്. താരം 20 കിലോ ഭാരം കുറച്ച ചിത്രങ്ങൾ അടുത്തിടെ പോസ്റ്റ് ചെയ്തിരുന്നു. ട്വിറ്ററിൽ ഇത് സംബന്ധിച്ച ഒരു അപ്ഡേറ്റ് അവർ അടുത്തിടെ പോസ്റ്റ് ചെയ്യുകയും ചെയ്തു
2/ 6
ഈ പരിവർത്തനത്തെക്കുറിച്ച് ഒരു ഉപയോക്താവ് മോശം അഭിപ്രായം രേഖപ്പെടുത്തി എത്തുകയും ചെയ്തു. എന്തുകൊണ്ടാണ് ഖുശ്ബു മെലിഞ്ഞിരിക്കാൻ പ്ലാസ്റ്റിക് സർജറി ചെയ്തതെന്ന് ഈ ഉപയോക്താവ് ചോദിച്ചു. ഖുശ്ബു അതിന് തക്കതായ മറുപടിയും നൽകി (തുടർന്ന് വായിക്കുക)
3/ 6
ഖുശ്ബുവിന്റെ സഹപ്രവർത്തകരും താരത്തെ പിന്തുണച്ചു. നടിയും ഗായികയുമായ അപർണ ബാലമുരളി ഖുശ്ബുവിനോടുള്ള ആരാധന വിവരിച്ചു. നടിയും അവതാരകയുമായ ദിവ്യദർശിനി കൽക്കി, പോഷകാഹാര വിദഗ്ധയായ ദിവ്യ സത്യരാജ് എന്നിവരും കമന്റ് ചെയ്തവരിലുണ്ട്
4/ 6
'ഈ ഉപയോക്താവ് പ്ലാസ്റ്റിക് സർജറിക്ക് പണം നൽകിയിട്ടുണ്ടോ? ഇത്തരം കാര്യങ്ങൾ കുറിക്കുന്നതിൽ ഈ ഫോളോവർക്ക് ലജ്ജ തോന്നണമെന്നും' ഖുശ്ബു പ്രതികരിച്ചു
5/ 6
മുമ്പ് ഫിറ്റ്നസിനായി ആരാധകർ ഖുശ്ബുവിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിരുന്നു. ഇപ്പോൾ ഫിറ്റ്നസിനായി പിന്തുടരാൻ അവരെ പ്രോത്സാഹിപ്പിക്കുന്നു എന്ന് മറ്റൊരു ഉപയോക്താവ് എഴുതി
6/ 6
ഈ ശാരീരിക പരിവർത്തനം കൂടാതെ കുറച്ചുകാലം ഖുശ്ബു തലക്കെട്ടുകളിൽ ഇടം നേടിയിരുന്നു. 'പട്ടാമ്പൂച്ചി' എന്ന ചിത്രത്തിൽ അവർ അടുത്തിടെ വേഷമിട്ടിരുന്നു. ജൂൺ 24ന് റിലീസ് ചെയ്ത 'പട്ടാമ്പൂച്ചി' ബോക്സോഫീസ് പരാജയമായിരുന്നു