നടി കിയാരാ അദ്വാനി തന്റെ കരിയറിലെ വിജയ പരമ്പര തുടരുകയാണ്. 2019ൽ ബോക്സ് ഓഫീസ് വിജയ ചിത്രമായ കബീർ സിംഗിൽ കിയാരാ വേഷമിട്ടു. ഹിറ്റ് കോമഡിയായ ഗുഡ് ന്യൂസിലും കിയാരാ തന്നെയായിരുന്നു നായിക. ഈ വർഷം കോവിഡ് പ്രതിസന്ധിക്കിടയിലും 'ഗിൽറ്റി' എന്ന നെറ്ഫ്ലിക്സ് ചിത്രത്തിൽ താരം പ്രത്യക്ഷപ്പെട്ടു. അടുത്തതായി സിദ്ധാർഥ് മൽഹോത്രയുടെ ഷേർഷാ എന്ന ചിത്രമാണ് വരാനിരിക്കുന്നത്
അടുത്തതായി ദീപാവലി ചിത്രമായ അക്ഷയ് കുമാർ ചിത്രം 'ലക്ഷ്മി'യാണ്. ചിത്രത്തിന്റെ പ്രൊമോഷൻ വീഡിയോകളിൽ പങ്കെടുക്കുമ്പോൾ കിയാരാ ഒരു ചോദ്യം നേരിട്ടിരുന്നു. സെക്സിനേക്കാൾ മഹത്തരമായ മൂന്നു കാര്യങ്ങൾ ഏതെല്ലാം എന്ന ചോദ്യത്തിനാണ് കിയാരാ മറുപടി നൽകിയത്. ഹുല ഹൂപ് കൊണ്ട് പ്രകടനം നടത്തുന്നതിനിടയിലാണ് ചോദ്യം വന്നത്. അതിനു കൃത്യമായി കിയാരാ മറുപടി നൽകുകയും ചെയ്തു
കോളേജ് ട്രിപ്പിനിടെ മരണസമാനമായ അനുഭവം ഉണ്ടായതായും കിയാരാ. മഞ്ഞുവീഴ്ച കാരണം ഒരിടത്തു കുടുങ്ങി. അതേസമയം തന്നെ താമസിക്കുന്ന മുറിക്ക് തീപിടിക്കുകയും ചെയ്തു. സുഹൃത്തുക്കളിൽ ഒരാൾ കണ്ടത് കാരണം കൃത്യ സമയത്ത് രക്ഷപെടാൻ സാധിച്ചു എന്നും കിയാരാ. ഉറങ്ങുന്ന സമയമായിരുന്നു അത്. ഉണർന്നു വന്നപ്പോൾ മുഖം മുഴുവനും കരിപടർന്നതായും കിയാരാ ഓർക്കുന്നു