വിനോദയാത്രയ്ക്കിടെ പകർത്തിയ ചിത്രങ്ങളുമായി ഇൻസ്റ്റഗ്രാമിൽ എത്തിയ റിമ കല്ലിങ്കലാണ് വളരെ വിശേഷപ്പെട്ട ഈ കായ അവതരിപ്പിക്കുന്നത്. എന്നാൽ ഇതിന്റെ പേരല്ലാതെ റിമ വേറൊന്നും പറഞ്ഞിട്ടില്ല. ശേഷം ഗൂഗിളിൽ കയറി തപ്പനും നിർദ്ദേശം. എന്നാൽ ഗൂഗിളിൽ കയറി നോക്കുമ്പോഴാണ് ആളെ ശരിക്കും മനസ്സിലാവുക. ഈ കായ അത്ര നിസ്സാരമായി തള്ളിക്കളയേണ്ടതല്ല
കോകോ ഡീ മേർ എൻഡെമിക് ഫോർ സെയ്ചെൽസ് എന്ന് ഇതിനു മുന്പെങ്ങാനും കേട്ടിട്ടുണ്ടോ? ബഹുഭൂരിപക്ഷം പേരും കേട്ടിരിക്കാൻ സാധ്യതയില്ല. 'സെക്സി' എന്നാണ് ഈ കായയുടെ വിശേഷണം പോലും. സെയ്ചെൽസ് എന്ന നാട് കണ്ടുപിടിക്കും മുൻപേ സമുദ്രതിരമാലകളിൽ തീരമണഞ്ഞ കായാണ് 'കോകോ ഡീ മേർ'. ഏറെക്കാലം ഇതിന്റെ മരം അറിയപ്പെടാതെ ഇരിക്കുകയും ചെയ്തു