അമൃത അറോറയുടെ പിറന്നാൾ ആഘോഷം ഏറെ ശ്രദ്ധ നേടിയിരുന്നു. ഭർത്താവ് സെയ്ഫ് അലി ഖാനും (Saif Ali Khan) മകൻ തൈമൂർ അലി ഖാനും (Taimur Ali Khan) ഒപ്പം ജനുവരി 31ന് നടന്ന പാർട്ടിയിൽ നടി കരീന കപൂറും (Kareena Kapoor) പങ്കെടുത്തിരുന്നു. എപ്പോഴത്തെയും പോലെ കരീന കപൂർ ധരിച്ചിരുന്ന ഗ്ലാമറസ് വസ്ത്രമാണ് പലരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത്
പിറന്നാൾ ആഘോഷത്തിന്റെ ദൃശ്യങ്ങൾ കൂടാതെ, കരീന തന്റെ ജീവിതത്തിലെ രണ്ട് 'സ്പെഷൽ ആൺകുട്ടികൾക്കൊപ്പമുള്ള' ഒരു കുടുംബ ചിത്രവും തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കിട്ടു. മൂവരും കറുത്ത വസ്ത്രം ധരിച്ചിരുന്നു. സെയ്ഫ് കറുത്ത കുർത്തയും വെള്ള പൈജാമയും തിരഞ്ഞെടുത്തു. തൈമൂർ കറുത്ത ഷർട്ടും പാന്റുമാണ് ധരിച്ചിരുന്നത്. പക്ഷെ കരീനയുടെ വസ്ത്രം അത്ര നിസ്സാരമല്ല (തുടർന്ന് വായിക്കുക)
നിങ്ങളുടെ വാർഡ്രോബിൽ കരീനയുടെ വസ്ത്രം ഉൾപ്പെടുത്താൻ താൽപ്പര്യമുണ്ടെങ്കിൽ ഈ ചിത്രത്തിലെ വസ്ത്രം വിലകുറഞ്ഞതല്ലെന്ന് നിങ്ങളോട് പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. വിലയുടെ വിശദാംശങ്ങൾ ഇതാ. വസ്ത്രത്തിന്റെ സ്ലീവ്ലെസ് പതിപ്പ് - മൈ തെരേസ വെബ്സൈറ്റിൽ ലഭ്യമാണ്. സൈറ്റിൽ, വസ്ത്രത്തിന് ക്രിസ്റ്റൽ-എംബെലിഷ്ഡ് മിനി ഡ്രസ് എന്നാണ് പേര് നൽകിയിരിക്കുന്നത്. നിങ്ങളുടെ ശേഖരത്തിൽ ഈ വസ്ത്രം ചേർക്കാൻ നിങ്ങൾക്ക് 44,633രൂപ ചിലവാകും (USD 597)