23 വർഷങ്ങളുടെ പഴക്കമുണ്ട് ഈ ചിത്രത്തിന്. മക്കളിൽ ചബ്ബിയായ സുന്ദരിക്കുട്ടിയെ 'ഗുണ്ടുമണി' എന്ന് വിളിച്ചാണ് കൃഷ്ണകുമാർ ഈ ചിത്രം പോസ്റ്റ് ചെയ്യുന്നത്. കൊടൈക്കനാലിൽ വച്ചെടുത്ത ചിത്രമാണ്
2/ 6
ആ 'ഗുണ്ടുമണിക്കുട്ടിയാണ്' ഈ നിൽക്കുന്നത്. ഇന്നത്തെ മെലിഞ്ഞു സുന്ദരിയായ അഹാന. കൈക്കുഞ്ഞായിരിക്കെയുള്ള ചിത്രങ്ങൾ അഹാന തന്നെ പോസ്റ്റ് ചെയ്തിട്ടുണ്ട്. താൻ കുഞ്ഞുനാളിൽ ഒരു 'ഗുണ്ടുമണി' തന്നെയായിരുന്നു എന്നത് അഹാനയും സമ്മതിച്ചു നൽകിയ കാര്യമാണ്
3/ 6
മകൾ പണ്ടേ കുസൃതിയായിരുന്നു എന്നാണ് അമ്മ സിന്ധു പറഞ്ഞിട്ടുള്ളത്. അമ്മു എന്ന് വിളിക്കുന്ന അഹാനയെയും കൊണ്ട് ആദ്യമായി ഫോട്ടോ എടുക്കാൻ സ്റ്റുഡിയോയിൽ പോയ ചിത്രമാണിത്. കുറുമ്പിയായ അഹാനയെ ഫോട്ടോയ്ക്ക് പോസ് ചെയ്യിക്കാൻ പണിപ്പെട്ടിട്ടും നടക്കാതെ വന്ന ശേഷം ലഭിച്ച ചിത്രമാണിത്
4/ 6
വളർന്ന ശേഷം, ഒരു ഫോട്ടോയെടുക്കാൻ അമ്മയെ പണ്ട് പാടുപെടുത്തിയ കാര്യം മകളെ ഓർമ്മിപ്പിക്കാറുണ്ടെന്ന് സിന്ധു പറയുന്നു. പക്ഷെ ഇന്ന് വളരെ മനോഹരമായാണ് അഹാന ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതെന്നും സിന്ധു
5/ 6
അഹാനയാണ് മൂത്തകുട്ടി. പിന്നെ മൂന്നനുജത്തിമാർ. ദിയ, ഇഷാനി, ഹൻസിക എന്നിങ്ങനെയാണ് മറ്റു മൂന്നുപേരുടെയും പേര്. ഇഷാനിയും ഹൻസികയും സിനിമയിലെത്തിയിട്ടുണ്ട്
6/ 6
ഏറ്റവും ഇളയ അനുജത്തി ഹൻസികയ്ക്കൊപ്പം അഹാന. ഇവർ തമ്മിൽ പത്തു വയസ്സിന്റെ വ്യത്യാസമുണ്ട്