അച്ഛനും അമ്മയും നാല് പെൺമക്കളും അടങ്ങുന്ന കുടുംബത്തിന്റെ അച്ചുതണ്ടാണ് സിന്ധു കൃഷ്ണകുമാർ (Sindhu Krishnakumar). അഭിനയ ലോകത്ത് അച്ഛനും മക്കളും തിരക്കിലാവുമ്പോൾ, സിന്ധുവാണ് വീടിന്റെ മാനേജരുടെ ചുമതല ഏറ്റെടുത്തത്. വർഷങ്ങളും കാലങ്ങളും കടന്നു പോയിരിക്കുന്നു. പ്രണയിച്ച് വിവാഹിതരായവരാണ് കൃഷ്ണകുമാറും (Krishnakumar) സിന്ധുവും. ഇന്ന് സിനിമാ താരങ്ങളുടെ അച്ഛനമ്മാരാണ് ഇവർ. സിന്ധുവിന്റെ അൻപതാം പിറന്നാളിന് ജീവിതഗന്ധിയായ ആശംസ പങ്കിടുകയാണ് കൃഷ്ണകുമാർ
കഴിഞ്ഞ ദിവസമായിരുന്നു സിന്ധുവിന്റെ ജന്മദിനം. കൃഷ്ണകുമാറിന്റെ പോസ്റ്റിലേക്ക്: 'സ്ത്രീ'യിലെ ഐശ്വര്യത്തിന് ഇന്ന് 50. സിന്ധുവും ഞാനും തമ്മിൽ കാണാൻ തുടങ്ങിയത് 93ൽ എപ്പോഴൊ ആണ്. ആദ്യ സിനിമയായ കാഷ്മീരം റിലീസിന് മുൻപ് സുഹൃത്തും സഹോദര തുല്യനുമായ അപ്പ ഹാജയുടെ "കിങ് ഷൂസ്", അവിടെ വെച്ചാണ് ആദ്യമായി ഞങ്ങൾ തമ്മിൽ സംസാരിക്കുന്നത്. പിന്നെ അത് പരിചയത്തിലേക്കും അടുപ്പത്തിലേക്കും പിന്നീട് വിവാഹത്തിലേക്കും (തുടരുന്നു)