കാത്തിരുന്ന താലികെട്ട് അടുത്തു. ഇന്ന് രാത്രി എട്ടു മണിക്കുള്ള ശുഭമുഹൂർത്തത്തിൽ കുടുംബവിളക്കിലെ സുമിത്രയ്ക്ക് രോഹിത് താലിചാർത്തും. മീര വാസുദേവാണ് സുമിത്രയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഷാജുവാണ് ഡോ: രോഹിത് എന്ന വരൻ. വിവാഹത്തിന് സുമിത്രയുടെ ആദ്യഭർത്താവ് സിദ്ധു പങ്കെടുക്കുമോ എന്നതാണ് പ്രേക്ഷകരിൽ ആകാംക്ഷ വർധിപ്പിക്കുന്നത്