അടുത്തിടെയായി കുഞ്ചാക്കോ ബോബൻ (Kunchacko Boban) പുതിയ സിനിമയിലെ ദൃശ്യങ്ങളുടെ പേരിൽ വാർത്തകളിൽ എന്നത്തേക്കാളും നിറഞ്ഞു നിൽപ്പാണ്. 'രെണ്ടകം' എന്ന തമിഴ്- മലയാള സിനിമയിലെ ലിപ്ലോക്ക് ദൃശ്യങ്ങൾ സിനിമയുടെ പ്രചാരണത്തിനും നിർണായകമായി. ഇഷ റേബയാണ് നായിക. ആദ്യമായാണ് കുഞ്ചാക്കോ ബോബൻ തമിഴ് ചിത്രം ചെയ്യുന്നത്. സിനിമയുടെ തിരക്കുകൾ മാറി ചാക്കോച്ചൻ ഇതാ ഭാര്യക്കൊപ്പമുള്ള ഫോട്ടോ പോസ്റ്റുമായി വന്നിരിക്കുന്നു
ദുബായ് സഫാരിയിൽ ഭാര്യ പ്രിയക്കൊപ്പമുള്ള ചിത്രങ്ങളുമായാണ് വരവ്. ഇവിടെയുള്ള മുതലയുടെ പ്രതിമയിൽ പോസ് ചെയ്യുകയാണ് ഇരുവരും. ഭാര്യയെ മുതലയുടെ വായിൽ നിന്നും രക്ഷിക്കുന്നു എന്നാണ് ക്യാപ്ഷൻ. ക്യാപ്ഷനു രണ്ടു ഭാഗങ്ങളുണ്ട്. രണ്ടാം ഭാഗത്തിൽ 'മനസ്സിലിരിപ്പ്' കുറിച്ചിരിക്കുന്നു ചാക്കോച്ചൻ (തുടർന്ന് വായിക്കുക)