സിനിമ കണ്ടിട്ടുണ്ടെന്നല്ലാതെ ഒരു സിനിമയിൽ പോലും തലകാണിച്ചിട്ടില്ല. എന്നാലും അപ്പന്റെ പേജിൽ കേറി ലൈക്കും ഷെയറും കമന്റും നേടാൻ കുഞ്ചാക്കോ ബോബന്റെ മകൻ ഇസൂനെ കഴിഞ്ഞിട്ടേ ഉള്ളൂ വേറാരും. കുട്ടിസ്റ്റാർ ആയ ഇസൂന്റെ കുറുമ്പുകൾക്ക് ചാക്കോച്ചന്റെ ആരാധകർ കാത്തിരിക്കുന്ന പോലെ തോന്നും ഓരോ പോസ്റ്റിനുമുള്ള അവരുടെ പ്രതികരണം കണ്ടാൽ. ഇപ്പൊ വന്നിരിക്കുന്ന പോസ്റ്റും അക്കാര്യത്തിൽ ഒട്ടും പിന്നിലല്ല