അൽപ്പം ലേറ്റ് ആയാലും ലേറ്റസ്റ്റ് ആയി വരണമല്ലോ. അതുകൊണ്ടു നവംബർ രണ്ടാം തിയതി ആഘോഷിച്ച പിറന്നാളിന്റെ ചിത്രം ചാക്കോച്ചൻ ഇപ്പോഴാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. അച്ഛനും മോനും കൂടി കണ്ണുപൊത്തി പിറന്നാൾ കേക്കിനു പിറകിൽ നിൽക്കുന്ന നിമിഷമാണ് മുകളിൽ കണ്ട ചിത്രം. ഇസൂന് കണ്ടുനിൽക്കാൻ വയ്യാത്തതുകൊണ്ടാണ് കണ്ണ് പൊത്തിയതെന്ന് ചാക്കോച്ചൻ. കേക്ക് അല്ല കേട്ടോ വിഷയം. സംഗതി ഇത്രേയുള്ളൂ