ദേ മുടി വന്നല്ലോ എന്ന് ആരാധകൻ; മുടി വളരാനുള്ള ടിപ്പ് പങ്കിട്ട് കുഞ്ചാക്കോ ബോബൻ
Kunchacko Boban shares secret behind hair growth | ആരാധകൻ ചോദിക്കാതെ തന്നെ തന്റെ തലമുടിയിൽ ഉണ്ടായ 'ലോക്ക്ഡൗൺ' എഫക്ടിന് പിന്നിൽ എന്തെന്ന് ചാക്കോച്ചൻ വ്യക്തമാക്കി
മകൻ ഇസഹാക്കിനോപ്പം കളിക്കുന്ന കുഞ്ചാക്കോ ബോബന്റെ ഏറ്റവും പുതിയ ഇൻസ്റ്റാഗ്രാം ചിത്രമാണ് ഈ കാണുന്നത്. ചിത്രത്തിൽ ഒരാരാധകൻ പെട്ടെന്ന് ഒരുകാര്യം കണ്ടു പിടിച്ചു; ചാക്കോച്ചന്റെ മുടി മുൻപത്തെക്കാളും വളർന്നിരിക്കുന്നു
2/ 6
സിനിമയിൽ വന്ന ആദ്യ നാളുകളിൽ തന്നെ മുടികൊഴിയുന്നതിന്റെ പറ്റി ചാക്കോച്ചൻ പറഞ്ഞിട്ടുണ്ട്. എന്നാലിപ്പോൾ ലോക്ക്ഡൗൺ കാലം അക്കാര്യത്തിൽ ചാക്കോച്ചന് അനുഗ്രഹമായി മാറിയിരിക്കുന്നു
3/ 6
ലോക്ക്ഡൗൺ എഫ്ഫക്റ്റ് ആണെന്നും, വീട്ടിൽ ഉണ്ടാക്കിയ വെളിച്ചെണ്ണയുടെയും കറ്റാർ വാഴയുടെയും ഗുണമാണിതെന്നും ചാക്കോച്ചൻ ആരാധകന്റെ ചോദ്യത്തിന് മറുപടിയായി ടിപ്പ് പകർന്നു നൽകുകയും ചെയ്തു. എന്നാൽ മകൻ ഇസൂന്റെ കാര്യത്തിൽ നേർവിപരീത ചിത്രമാണ്
4/ 6
ചൂടുകാലത്ത് ഒരു വയസ്സുകാരൻ ഇസൂന്റെ തലമുടി പറ്റെവെട്ടിയിരിക്കുകയാണ്
5/ 6
മലയാള സിനിമക്ക് ഈ വർഷം ആദ്യം സൂപ്പർഹിറ്റ് സമ്മാനിച്ച് തുടങ്ങിയത് ചാക്കോച്ചനാണ്. നീണ്ട നാൾ തിയേറ്റർ നിറഞ്ഞോടുകയും ബോക്സ് ഓഫീസിൽ വിജയം കൊയ്യുകയും ചെയ്ത സിനിമയായിരുന്നു അഞ്ചാം പാതിരാ
6/ 6
ഈ വർഷം ഒരുപിടി നല്ല ചിത്രങ്ങൾ ചാക്കോച്ചന്റേതായി പുറത്തിറങ്ങാനുണ്ട്. കുഞ്ചാക്കോ ബോബനും പ്രിയയും ഇസുവിനൊപ്പം