ഏറെ നാളുകൾക്ക് ശേഷം സ്വന്തം നാടായ തിരുവനന്തപുരത്ത് സിനിമാ ചിത്രീകരണവുമായി എത്തിയിരിക്കുകയാണ് നടൻ പൃഥ്വിരാജ്. 'കോൾഡ് കേസ്' എന്ന സിനിമയുടെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. തിരക്കൊഴിഞ്ഞ നേരം അമ്മ മല്ലികാ സുകുമാരനൊപ്പമുള്ള പൃഥ്വിയുടെ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഈ ചിത്രം മല്ലിക സുകുമാരനും ഷെയർ ചെയ്തു. ഫോട്ടോയുടേ പിന്നിൽ അച്ഛൻ സുകുമാരന്റെ ചിത്രവും ചുമരിൽ കാണാം.