തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ലെജന്‍ഡ് ശരവണന് എന്ന് അറിയപ്പെടുന്ന നടനും വ്യവസായിയുമായ ശരവണന് അരുളിന്റെ പുതിയ ലുക്ക് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. തമിഴ്നാട്ടിലെ പ്രശസ്തമായ ശരവണ സ്റ്റോഴ്സിന്റെ ഉടമയായ ശരവണന് 52-ാം വയസില്‍ ലെജന്‍ഡ് എന്ന ചിത്രത്തിലൂടെ നായകനായി അരേങ്ങറ്റം കുറിച്ച ആളാണ്.
2/ 7
സിനിമയിലടക്കം എപ്പോഴും ക്ലീൻ ഷേവിൽ കണ്ടിരുന്ന ശരവണൻ താടിവെച്ച പുതിയ ലുക്കിലാണ് ഇപ്പോള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തന്റെ ആദ്യ ചിത്രമായ ലെജന്‍ഡിന് ശേഷമുള്ള പുതിയ സിനിമയ്ക്ക് വേണ്ടിയാണ് ശരവണന്റെ ഈ മേക്കോവറെന്നാണ് തമിഴകത്തെ സംസാരം.
3/ 7
സിനിമയെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്ന സൂചനയാണ് ചിത്രങ്ങള്‍ പങ്കുവെച്ച് ശരവണന് നല്‍കുന്നത്. ശരവണാ സ്റ്റോഴ്സിന്റെ പരസ്യങ്ങളില്‍ നായികമാര്‍ക്കൊപ്പം പ്രത്യക്ഷപ്പെട്ടിരുന്ന ശരവണന്റെ ആദ്യ ചിത്രമായ ലെജന്ജ് ഏറെ ചര്‍ച്ചയായിരുന്നു.
4/ 7
അമ്പത്തിരണ്ടുകാരനായ പുതുമുഖ നായകന്റെ അരങ്ങേറ്റ ചിത്രം എന്ന നിലയില്‍ കോടികള്‍ മുതല്‍മുടക്കി ശരവണന് തന്നെയാണ് ലെജന്‍ഡ് നിര്‍മ്മിച്ചത്.
5/ 7
ഡോ.ശരവണന് എന്ന ശാസ്ത്രജ്ഞന്റെ വേഷമാണ് ചിത്രത്തില്‍ അദ്ദേഹം അവതരിപ്പിച്ചത്. ബോളിവുഡ് താരസുന്ദരി ഉര്‍വശി റൌട്ടേലയായിരുന്നു നായിക
6/ 7
ലെജൻഡ് ശരവണനൊപ്പം മുഖ്യകഥാപാത്രങ്ങളായി പ്രഭു, യോഗി ബാബു, തമ്പി രാമയ്യ, വിജയകുമാർ, നാസർ, മയിൽസാമി, കോവൈ സരള, മൻസൂർ അലിഖാൻ എന്നിങ്ങനെ താരങ്ങളുടെ നീണ്ട നിര തന്നെ ലെജൻഡിലുണ്ടായിരുന്നു.
7/ 7
തിയേറ്റര്‍ റിലീസിന് പിന്നാലെ ചിത്രം ഹോട്ട് സ്റ്റാറിലും പ്രദര്‍ശനം ആരംഭിച്ചു