ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുമ്രയുടെ വിവാഹം ഉടനെ എന്ന വാർത്തയ്ക്കു പിന്നാലെ വധുവിനെക്കുറിച്ചുള്ള അഭ്യൂഹങ്ങളും തകൃതി. അഹമ്മദാബാദിലുള്ള ഇന്ത്യൻ ടീമിൽ നിന്നും വിവാഹം സംബന്ധിച്ച് സമയം വേണ്ടിയതിനാൽ വിടുതൽ ചെയ്യണം എന്ന് ബുംറ ആവശ്യപ്പെട്ടിരുന്നു. നടി അനുപമ പരമേശ്വരന്റെയും അവതാരക സഞ്ജന ഗണേശന്റെയും പേരുകളാണ് ഉയർന്നു കേൾക്കുന്നത്
വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് അവധി ആവശ്യപ്പെട്ടു എന്നാണ് ക്രിക്കറ്റ് ബോർഡ് പുറത്തുവിട്ട ഔദ്യോഗിക വിശദീകരണത്തിൽ പറഞ്ഞിരിക്കുന്നത്. പിന്നീടാണ് ഇത് വിവാഹത്തിന് വേണ്ടി എന്ന തരത്തിൽ വാർത്ത പുറത്തുവന്നത്. ഏതാനും നാളുകൾക്കു മുൻപ് മലയാള താരം അനുപമയും ജസ്പ്രീതുമായി ഡേറ്റിംഗ് എന്ന തരത്തിൽ അഭ്യൂഹം പരന്നിരുന്നു (തുടർന്ന് വായിക്കുക)