വളരെ രസകരമായ ലൊക്കേഷൻ കാഴ്ചകളാണ് ദൃശ്യം രണ്ടിന്റെ സെറ്റിൽ നിന്നും പുറത്തു വരുന്നത്. നായകൻ മോഹൻലാലും സംവിധായകൻ ജീത്തു ജോസഫും ഉൾപ്പെടെ ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കിടാറുണ്ട്. രസകരമായ മുഹൂർത്തങ്ങളാണ് ദൃശ്യം ലൊക്കേഷനിൽ നിന്നും പുറത്തു വരുന്നത്. ഇതിൽ ഏറ്റവും പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്
ആദ്യ ഭാഗത്തിൽ ഏറ്റവുമധികം പ്രാധാന്യമുണ്ടായിരുന്ന രംഗമാണ് ജോർജ് കുട്ടി ഒരു മൊബൈൽ ഫോൺ കടയിൽ കയറി പുതിയ ഫോൺ വാങ്ങുന്നതും, ശേഷം അതുപയോഗിച്ച് വരുണിന്റെ തിരോധാനം വഴിതിരിച്ച് വിടുന്നതും. ദൃശ്യം സിനിമയുടെ സസ്പെന്സിനു മാറ്റ് കൂട്ടിയതും ഈ രംഗത്തിന്റെ പ്രാധാന്യം വിളിച്ചോതി. രണ്ടാം ഭാഗത്തിലും അത്തരം പ്രത്യേകതയുള്ള രംഗമുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു
കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യപ്പെട്ട ഒരു ലൊക്കേഷൻ കാഴ്ചയാണിത്. ഒരു തേങ്ങപൊതിക്കൽ യന്ത്രവും കയ്യിൽ ഒരു തേങ്ങയുമായി സംവിധായകൻ ജീത്തു ജോസെഫും തൊട്ടരികിൽ നായിക മീനയും നിൽക്കുന്ന ചിത്രം ആരാധകരുടെ ശ്രദ്ധ നേടിക്കഴിഞ്ഞു. താരങ്ങൾക്കൊപ്പം സംവിധായകനും ചില ലൊക്കേഷൻ കാഴ്ചകളിൽ ഒപ്പം കൂടാറുണ്ട്
മറ്റൊരു തരത്തിൽ പ്രേക്ഷകർ ആഘോഷിച്ച ദൃശ്യം ലൊക്കേഷൻ വീഡിയോയിലെ രംഗമാണിത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രം ഇൻഡോർ ഷൂട്ടിങ്ങിനു ശേഷം തൊടുപുഴയിലേക്ക് മാറുകയായിരുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് സെപ്റ്റംബർ 17 ന് ആരംഭിക്കേണ്ട ഷൂട്ടിംഗ് സെപ്റ്റംബർ 21നാണ് ആരംഭിച്ചത്
മലയാള സിനിമയിൽ ആദ്യമായി സെറ്റിലെ എല്ലാവർക്കും കോവിഡ് ടെസ്റ്റ് നടത്തി എന്ന് പ്രഖ്യാപിച്ച ചിത്രമാണ് ദൃശ്യം 2. സെറ്റിൽ സജീവമായുള്ള ഒരാൾക്കും ഷൂട്ടിംഗ് കഴിയുന്ന വരെ പുറത്തുനിന്നും വരുന്നവരുമായി സമ്പർക്കമുണ്ടാവില്ല. ഇവർ സിനിമാ ചിത്രീകരണത്തിന്റെ പരിസരം വിട്ട് പുറത്തു പോകാനും പാടില്ല എന്നും കർശന നിർദ്ദേശമുണ്ട്