ഐശ്വര്യ റായ് നായികയായ 'ജീൻസ്' എന്ന സിനിമ ഓർമ്മയില്ലേ? ഇരട്ടകളായ ആൺമക്കളെ ഇരട്ട പെൺകുട്ടികളെ കൊണ്ടേ വിവാഹം ചെയ്യിക്കൂ എന്ന് വാശിപിടിക്കുന്ന ഒരച്ഛനെ? ശേഷം അതിൽ ഒരാൾ പ്രണയത്തിലാവുമ്പോൾ ബന്ധം വേർപെടാതിരിക്കാൻ ആ പെൺകുട്ടിയും ഇരട്ടകളിൽ ഒരാളാണെന്ന് കള്ളം പറയുന്ന അവരുടെ മുത്തശ്ശിയുമാണ് ഈ സിനിമയുടെ പ്രധാന ഭാഗം മുഴുവനും