മഹാലക്ഷ്മിക്ക് മൂന്നു വയസായി. അച്ഛന്റെ മടിയിൽ ഇരുന്ന് ഹരിശ്രീ കുറിക്കുകയും ചെയ്തു. ഒപ്പം അമ്മ കാവ്യയും ചേച്ചി മീനാക്ഷിയും ഉണ്ട്. 'ഇന്ന് ഞങ്ങളുടെ മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചു. ശ്രീശങ്കരന്റെ ദിവ്യസാന്നിദ്ധ്യം നിറഞ്ഞ ആവണംകോട് സരസ്വതി ക്ഷേത്രനടയിൽ. ആദ്യാക്ഷരം അമ്മയാണ്, എല്ലാത്തിന്റേയും പ്രഭവം. മഹാലക്ഷ്മിയെ സരസ്വതി ദേവി അനുഗ്രഹിക്കട്ടെ... എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാകണം,' ദിലീപ് ഫോട്ടോ പോസ്റ്റ് ചെയ്ത് കുറിച്ചു