തെലുങ്ക് സൂപ്പർ സ്റ്റാർ മഹേഷ് ബാബുവിന്റെ 46ാം പിറന്നാളാണിന്ന്. ആരാധകരുടേയും സഹതാരങ്ങളുടേയുമെല്ലാം പിറന്നാൾ ആശംസകൾക്കിടയിലും എല്ലാവരുടേയും ശ്രദ്ധ പിടിച്ചു പറ്റിയത് മഹേഷ് ബാബുവിന്റെ ഭാര്യയും നടിയുമായ നമ്രത ഷിരോദ്കർ പങ്കുവെച്ച ചിത്രമാണ്.
2/ 8
ഹോളിവുഡ്, ബോളിവുഡ്, ടോളിവുഡ്, സിനിമാ ലോകം ഏതുമാകട്ടെ ആരാധകർ എന്നും കൗതുകത്തോടെയും ആവേശത്തോടെയും നോക്കുന്ന ചിത്രങ്ങലാണ് താര ദമ്പതികളും, നടീനടന്മാരും ഒന്നിച്ചു പങ്കുവെക്കുന്ന ചിത്രങ്ങൾ.
3/ 8
അതിനാൽ തന്നെ നമ്രത പങ്കുവെച്ച ചിത്രം സോഷ്യൽമീഡിയയിൽ വൈറലാകാൻ അധികം സമയം വേണ്ടിവന്നില്ല.
4/ 8
ഇരുവരുടേയും പ്രണയവും വിവാഹവും എന്നും ആരാധകരുടെ ഇഷ്ടവിഷയമാണ്. വിവാഹത്തിന് മുമ്പ് വരെ തങ്ങളുടെ പ്രണയത്തെ കുറിച്ച് താരങ്ങൾ വെളിപ്പെടുത്തിയിരുന്നില്ല. ഇരുവരുടേയും പ്രണയത്തെ കുറിച്ച് അധികമാർക്കും അറിയാത്ത കാര്യങ്ങളാണ് ഇവിടെ പറയുന്നത്.
5/ 8
1999 ലാണ് നമ്രതയും മഹേഷ് ബാബുവും ആദ്യമായി കാണുന്നത്. തൊണ്ണൂറുകളിലെ തിരക്കുള്ള നടിയായിരുന്നു നമ്രത ഷിരോദ്കർ. മലയാളത്തിലും ബോളിവുഡിലും അടക്കം എല്ലാ പ്രമുഖ ഭാഷകളിലും നായികയായി അഭിനയിച്ചിട്ടുണ്ട്.
6/ 8
നമ്രത നായികയായ വംശിയുടെ സെറ്റിൽ വെച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. ആദ്യ കൂടിക്കാഴ്ച്ചയിൽ തന്നെ ഇരുവരും പ്രണയത്തിലായെന്നാണ് താരങ്ങളുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. പ്രണയത്തെ കുറിച്ച് ഏറ്റവും അടുത്ത സുഹൃത്തുക്കൾക്കല്ലാതെ ആർക്കും അറിയില്ലായിരുന്നു.
7/ 8
മഹേഷ് ബാബുവിനേക്കാൾ നാല് വയസ്സിന് മൂത്തതാണ് നമ്രത. 2005 ലാണ് ഇരുവരും വിവാഹതിരാകുന്നത്. അഞ്ച് വർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം.
8/ 8
രണ്ട് മക്കളാണ് ദമ്പതികൾക്കുള്ളത്. മൂത്ത മകനും ഇളയ മകൾക്കുമൊപ്പമുള്ള കുടുംബ ചിത്രങ്ങളും നമ്രതയും മഹേഷ് ബാബുവും സോഷ്യൽമീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ഇവരുടെ ഇളയമകൾ സിതാരയും സോഷ്യൽമീഡിയയിൽ സ്റ്റാറാണ്.