മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകർക്കൊരു സർപ്രൈസുമായി ‘മലൈക്കോട്ടൈ വാലിബൻ’ ടീം.
2/ 6
സിനിമയിൽ നിന്നുള്ള മോഹൻലാലിന്റെ ചെറിയൊരു ടീസർ ആണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. വാലിബൻ ലുക്കിൽ വടവുമായി മുന്നേറുന്ന മോഹൻലാലിനെ ടീസറിൽ കാണാം.
3/ 6
അതേസമയം ‘മലൈക്കോട്ടൈ വാലിബൻ’ ആയുള്ള മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രം ഷിബു ബേബി ജോൺ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത് ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
4/ 6
കുടുമി കെട്ടി, കയ്യിൽ പച്ച കുത്തിയ മോഹൻലാലിനെ ചിത്രത്തിൽ കാണാം. ഷിബു ബേബി ജോണും ഒപ്പമുണ്ട്. ‘‘തലങ്ങൾ മാറിവന്ന ഒരു ആത്മബന്ധം. മോഹൻലാലിൽ തുടങ്ങി ലാലുവിലൂടെ വാലിബനിൽ എത്തിനിൽക്കുന്നു. ഹാപ്പി ബർത്ത് ഡെ ലാലു’’- ചിത്രം പങ്കുവച്ച് ഷിബു കുറിച്ചു.
5/ 6
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. അടുത്തിടെ ആണ് വാലിബന്റെ രാജസ്ഥാന് ഷെഡ്യൂള്‍ അവസാനിച്ചത്. നിലവിൽ ചെന്നൈയിൽ ആണ് ചിത്രീകരണം ചിത്രീകരണം പുരോഗമിക്കുന്നത്.
6/ 6
ലിജോയുടെ കരിയറിലെ ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന സിനിമ എന്ന പ്രത്യേകതയും വാലിബനുണ്ട്. പ്രശാന്ത് പിള്ളയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം