എന്റെ ചക്കിയാ, നിങ്ങളുടെ മാളവിക; അച്ഛനുമൊത്തുള്ള പരസ്യത്തിന്റെ ട്രോൾ ഷെയർ ചെയ്ത് മാളവിക ജയറാം
Malavika Jayaram shares a social media troll on the adfilm with her father Jayaram | അച്ഛനൊപ്പമുള്ള പരസ്യചിത്രത്തെ പറ്റിയുള്ള ട്രോളിന്റെ നർമ്മം ആസ്വദിച്ച് മാളവിക ജയറാം
News18 Malayalam | April 10, 2020, 1:25 PM IST
1/ 10
മകളുടെ കല്യാണം സ്വപ്നം കാണുന്ന അച്ഛൻ. പ്രമുഖ ജൂവലറിയുടെ പരസ്യത്തിൽ അച്ഛനും മകളുമായി ജയറാമും മാളവികയും വേഷമിട്ടിരുന്നു. പരസ്യം മാളവിക സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതും വമ്പൻ ഹിറ്റ്. എന്നാൽ അത് ട്രോളുകാർക്ക് മറ്റൊരു ചാകരയായി. അത്തരത്തിൽ വന്ന ഒരു ട്രോൾ മാളവിക തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഷെയർ ചെയ്യുന്നു
2/ 10
'എന്റെ ചക്കിയാ, നിങ്ങളുടെ മാളവിക' എന്ന വാചകത്തിലാണ് ട്രോളന്മാർ പലരും പിടിവള്ളിയാക്കിയത്. മാളവിക ഷെയർ ചെയ്ത ഈ ട്രോളിലും വിഷയം അതുതന്നെ. എന്നാൽ പിന്നെ മകന്റെ കല്യാണം എങ്ങനെ പ്ലാൻ ചെയ്യുന്നു എന്ന രീതിയിലും ട്രോളുകൾ വഴിമാറി. ഈ അച്ഛൻ-മകൾ പരസ്യചിത്രത്തെ ചുറ്റിപ്പറ്റി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ട്രോളുകളിൽ ചിലത് ചുവടെ