ഹനുമാന് ജയന്തി ആശംസകള്‍ നേര്‍ന്ന് നടന് ഉണ്ണി മുകുന്ദന്. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ധ്യാനനിരതനായ ഹനുമാന് സ്വാമിയുടെ ചിത്രം പങ്കുവെച്ചാണ് താരം ആശംസകള്‍ നേര്‍ന്നത്.
2/ 5
‘ഹനുമാൻ ജയന്തി ആശംസകൾ, ജയ് ശ്രീറാം’ എന്ന തലക്കെട്ടോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ദിവസങ്ങൾക്ക് മുമ്പ് രാമനവമി ആശംസകളും താരം നേർന്നിരുന്നു. ഈ പോസ്റ്റും വൈറലായിരുന്നു. ശ്രീരാമന്റെ ചിത്രം പങ്കുവെച്ചായിരുന്നു ഉണ്ണിയുടെ ആശംസ.
3/ 5
മുന്‍ വര്‍ഷങ്ങളിലും താരം ഹനുമാന് ജയന്തി ആശംസകള്‍ നേര്‍ന്നിരുന്നു. 2021ലെ കൊറോണ കാലത്ത് ഉണ്ണി പങ്കുവെച്ച ഹനുമാന് ജയന്തി ആശംസക്ക് നടന് സന്തോഷ് കീഴാറ്റൂര്‍ ഇട്ട കമന്റ് വലിയ ചര്ച്ചയായാരുന്നു.
4/ 5
ഒരു കയ്യിൽ ഹനുമാൻ ശിൽപ്പമേന്തി നിൽക്കുന്ന തന്റെ ചിത്രവും ഹനുമാന്റെ ചിത്രവുമാണ് ഉണ്ണി പോസ്റ്റ് ചെയ്ത് ആശംസിച്ചത്. അതിനു കീഴിൽ 'ഹനുമാൻ സ്വാമി കോറോണയിൽ നിന്നും നാടിനെ രക്ഷിക്കുമോ' എന്നാണ് സന്തോഷിന്റെ പോസ്റ്റ്.
5/ 5
ഞാൻ ഇവിടെ ഈ പോസ്റ്റ് ഇട്ടത് ഞാൻ വിശ്വസിക്കുന്ന ദൈവത്തിന്റെ മുന്നിൽ എല്ലാവർക്കും വേണ്ടി പ്രാർത്ഥിച്ചിട്ടാണ്. ഇതേ പോലുള്ള കമന്റ് ഇട്ടു സ്വന്തം വില കളയാതെ.. btb, What keeps you high in these days?!' എന്നായീരുന്നു ഉണ്ണിയുടെ മറുപടി