100 കോടി തിളക്കത്തിൽ നിൽക്കുന്ന മലയാള ചിത്രം 'മാളികപ്പുറം' (Malikappuram), മലയാള ചരിത്രത്തിൽ ആദ്യമായി ഒരു സിനിമയുടെ വിജയത്തിന്റെ ഭാഗമായി ക്യാൻസർ രോഗികൾക്ക് വേണ്ടിയുള്ള സഹായ പദ്ധതി നടപ്പിലാക്കുന്നു. 2023 ഫെബ്രുവരി 3 വെള്ളിയാഴ്ച്ച രാവിലെ 10 മണിക്ക് കോഴിക്കോട് പാളയത്തുള്ള ഹോട്ടൽ മലബാർ പാലസിൽ വെച്ച് മാളികപ്പുറം ടീം പ്രഖ്യാപനം നടത്തും. മുതിർന്നവർക്കുള്ള പദ്ധതി പ്രഖ്യാപനം നടൻ ഉണ്ണി മുകുന്ദനും കുട്ടികൾക്കുള്ള പദ്ധതി പ്രഖ്യാപനം ബേബി ദേവനന്ദ, മാസ്റ്റർ ശ്രീപദ് എന്നിവരും നടത്തും