'ദ ലവ് ലാഫ് ലൈവ് ഷോയുടെ' സമീപകാല എപ്പിസോഡിൽ ബോളിവുഡ് നടി മല്ലിക ഷെരാവത്ത് (Mallika Sherawat) ബോളിവുഡിലെ തന്റെ യാത്രയെക്കുറിച്ച് തുറന്നുപറഞ്ഞു കൊണ്ട് രംഗത്തെത്തിയിരുന്നു. ഈ ആഴ്ച ആദ്യം മന്ദിര ബേദി (Mandira Bedi) അവതരിപ്പിച്ച ടോക്ക് ഷോയിൽ മല്ലിക അതിഥിയായി എത്തിയിരുന്നു. മല്ലിക ചുവന്ന സാരി ചുറ്റിയാണ് എത്തിയത്. ഒരു അഭിനേതാവെന്ന നിലയിലുള്ള തന്റെ യാത്രയിലെ ചില സംഭവങ്ങൾ മല്ലിക പങ്കുവെക്കുകയുണ്ടായി
പാട്ടിന്റെ ആശയത്തോടുള്ള തന്റെ പ്രതികരണം പങ്കുവെച്ച മല്ലിക അതിനെ ഒരു 'വിചിത്രമായ സങ്കൽപ്പം' എന്ന് വിശേഷിപ്പിക്കുകയും 'അങ്ങനെയൊക്കെ നിങ്ങൾ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ?', മന്ദിരയോട് ചോദിക്കുകയും ചെയ്തു. മന്ദിര ഒരു നെടുവീർപ്പിട്ടു. അത്തരത്തിലുള്ള ഒരു ഗാനത്തിന്റെ ഭാഗമാകാൻ താൻ ഉടൻ തന്നെ വിസമ്മതിക്കുകയും നിർമ്മാതാവിനോട്, 'ഇല്ല, ഞങ്ങൾ അങ്ങനെയൊന്നും ചെയ്യുന്നില്ല,' എന്ന് മല്ലിക വ്യക്തമാക്കുകയും ചെയ്തു. . മുൻപൊരിക്കൽ, പറയുന്നത് പോലെ വഴങ്ങാത്തതിന് റോളുകൾ നഷ്ടമായതിനെക്കുറിച്ചും മല്ലിക വെളിപ്പെടുത്തിയിരുന്നു