മൂത്ത മകൻ ഇന്ദ്രജിത്തിന്റെ വീട്ടിലെത്തിയാൽ മല്ലിക സുകുമാരൻ എന്ന അമ്മ പിന്നീട് രണ്ടു കുസൃതികുട്ടികളുടെ അമ്മൂമ്മയുടെ റോളിൽ തിരക്കിലാവും. പ്രാർത്ഥനയുടെയും നക്ഷത്രയുടെയും ഒപ്പം അവരുടെ കുറുമ്പുകളിൽ കുട്ടികളെക്കാൾ ചെറിയ കുട്ടിയായി കൂടും. രസകരമായ വീഡിയോകൾ പകർത്തി സോഷ്യൽ മീഡിയയിൽ ഇടുന്ന തിരക്കിലാവും അന്നേരം മരുമകൾ പൂർണ്ണിമ. ഇപ്പോൾ അത്തരമൊരു വീഡിയോയിൽ തന്റെ 'സൗന്ദര്യത്തിന്റെ രഹസ്യവുമായി' വരികയാണ് മല്ലിക സുകുമാരൻ (തുടർന്ന് വായിക്കുക)
പൂർണ്ണിമയുടെ വസ്ത്ര ബ്രാൻഡായ പ്രണായുടെ ഓണം കളക്ഷൻ ഇക്കുറി മല്ലിക അമ്മയ്ക്കു വേണ്ടിക്കൂടിയാണ്. മല്ലികാ സുകുമാരന്റെ യഥാർത്ഥ പേരായ 'മോഹമല്ലിക' എന്ന പേരിലാണ് പൂർണ്ണിമ ഇവ പുറത്തിറക്കിയത്. ഈ ആഘോഷവും ഒക്കെ ചേർത്താവും അമ്മ ഇക്കുറി ഇന്ദ്രജിത്തിനും കുടുംബത്തിനുമൊപ്പം എത്തിയത്. ആ കൂടിച്ചേരലിന്റെ സായാഹ്നവേളയിലാണ് അമ്മ രസകരമായ ഒരു വേളയിൽ പൂർണ്ണിമയുടെ ക്യാമറയുടെ മുന്നിൽപ്പെട്ടത്