പ്രശസ്ത സിനിമാ നിർമാതാവായ ഷാഹുൽ ഹമീദ് മരിക്കാരിന്റെയും നിഷയുടെയും മകനായ മസൂദ് വിവാഹിതനായി. ഫാത്തിമ ആണ് വധു. എറണാകുളം ഹായത്ത് ഹോട്ടലിൽ വെച്ചു നടന്ന ചടങ്ങിൽ മമ്മൂട്ടിയും ദുൽഖർ സൽമാനും കുടുംബസമ്മേതം പങ്കെടുത്തു.
2/ 5
മമ്മൂട്ടിക്കും ദുൽഖറിനുമൊപ്പം സുൽഫത്തും ചടങ്ങിൽ പങ്കെടുത്തു.
3/ 5
എറണാകുളം ഹായത്തു ഹോട്ടലിൽ വച്ച് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായിരുന്നു ചടങ്ങുകൾ. നടൻ മമ്മൂട്ടിയും ദുൽഖർ സൽമ്മാനും വിവാഹത്തിൽ പങ്കെടുക്കുന്ന ചിത്രങ്ങളും ഫോട്ടോകളും വൈറലായി.
4/ 5
വൈറ്റ് ഷർട്ടിലാണ് ഇരുവരും വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയത്. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.
5/ 5
വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്. 'മാസ്സ് എൻട്രി കിടിലൻ ലുക്ക്. ദുൽഖർ പൊളി ഡ്രസ്സ് കോഡ്, വയസ് ഇങ്ങനെ പോകും പ്രായം റിവൈസും' എന്നൊക്കെയാണ് കമന്റുകൾ.