എംടി യുമായി തനിക്കുള്ള ബന്ധം വിശദീകരിക്കാനാകുന്നില്ലെന്നും ചേട്ടനോ അനിയനോ പിതാവോ സുഹൃത് ആരാധകനോ ഏത് വിധത്തിലും തനിക്ക് അദ്ദേഹത്ത സമീപിക്കാം എന്ന് മമ്മൂട്ടി. പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വ്യത്യാസമില്ലാതെ നമ്മൾ ഉപയോഗിക്കുന്നതാണ് ഭാഷയെന്നും, ഭാഷയുള്ളിടത്തോളം കാലം എം.ടി നിലനിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആ കഥകളിലെ ഒരുപാട് മനുഷ്യരെ ഞാൻ ഒറ്റയാളായി നിന്ന് അഭിനയിച്ചു തീർത്തിട്ടുണ്ട്. എന്നിലെ നടനെ അത് പരിപോഷിപ്പിച്ചു. ഞാൻ വായിച്ചു തുടങ്ങുമ്പോൾ കഥാപാത്രങ്ങളോടും കഥയോടുമുള്ള ആഗ്രഹങ്ങൾ അഭിനയമായി പുറത്തുവന്നിട്ടുണ്ട്. ആരും കാണാതെ കണ്ണാടിയിലും വെള്ളത്തിലും മുഖം നോക്കി കഥാപാത്രങ്ങളായി ഞാൻ ഒരുപാട് പരിശീലിച്ചു.