തമിഴിലെ പ്രശസ്തതാരം വിനയ് റായ് മലയാളത്തില്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ക്രിസ്റ്റഫറിനുണ്ട്. ചിത്രത്തില്‍ അമല പോള്‍, സ്നേഹ, ഐശ്വര്യ ലക്ഷ്മി, എന്നിങ്ങനെ മൂന്ന് നായികമാരാണ് അഭിനയിച്ചിരിക്കുന്നത്. കൂടാതെ ദിലീഷ് പോത്തന്, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി തുടങ്ങി ഒരു വലിയ താരനിരയുമുണ്ട്.