മലയാളിയെ ഉദ്വേഗത്തിന്റെ മുൾമുനയിലിരുത്തി തിയേറ്റർ കാഴ്ച ആസ്വദിപ്പിച്ച ചിത്രമാണ് മമ്മൂട്ടി (Mammootty) നായകനായ റോഷാക്ക് (Rorschach). ലൂക്ക് എന്ന സൈക്കോ കില്ലറെയാണ് മമ്മുക്ക അഭിനയിച്ചു പ്രതിഫലിപ്പിച്ചത്. ചിത്രം വൻ വിജയമായി എന്ന് പ്രത്യേകിച്ചും പറയേണ്ടതില്ല. ഈ വര്ഷം മമ്മൂട്ടിക്ക് തുടർച്ചയായ വിജയങ്ങൾ ഉണ്ടായിട്ടുണ്ട്. ഭീഷ്മപർവം 2022ലെ തന്നെ വമ്പൻ ഹിറ്റുകളുടെ പട്ടികയിൽ ഏറ്റവും മുകളിലാണ്
മമ്മൂട്ടിയെക്കാളും പലരും ശ്രദ്ധിച്ച വേഷം നടൻ ആസിഫ് അലിയുടേതാണ്. മുഖം ഒരു ചാക്ക് തുണിയിൽ മറച്ചാണ് ആസിഫ് ചിത്രത്തിലുടനീളം 'ദിലീപ്' എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. ചിലർക്ക് ഇതാരെന്നു നേരത്തെ അറിയുമായിരുന്നെങ്കിലും, ബാക്കിയുള്ളവർക്ക് ദിലീപ് സസ്പെൻസ് തന്നെയായിരുന്നു. ശരീരഭാഷ ഏറ്റവുമധികം വേണ്ടിവന്ന ചിത്രത്തിലെ വേഷം ചെയ്തതിനു മമ്മുക്ക ആസിഫിന് സമ്മാനം നൽകിയിരിക്കുന്നു (തുടർന്ന് വായിക്കുക)
'മനുഷ്യന്റ ഏറ്റവും എക്സ്പ്രെസീവായ അവയവമാണ് കണ്ണ്. ആസിഫ് അലിയുടെ കണ്ണുകൾ ഈ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്, സൂക്ഷിച്ച് നോക്കണം. കണ്ണുകളിലൂടെയാണ് ആസിഫ് ഈ സിനിമയിലുണ്ടെന്ന് ആളുകൾക്ക് മനസിലായത്. അത്രത്തോളം ആ നടൻ കണ്ണ് കൊണ്ട് ഈ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്,' എന്ന് മമ്മൂട്ടി സമ്മാനം നൽകിയ വേദിയിൽ വച്ച് പറഞ്ഞു