കേരളത്തിലായാലും കേരളത്തിന് പുറത്തായാലും ഇനി വിദേശ രാജ്യത്തായാൽ പോലും മമ്മൂട്ടിയുടെ (Mammootty) മാസും ക്ളാസും അദ്ദേഹത്തിന്റെ ഭാഷയിൽപ്പറഞ്ഞാൽ 'തട്ട് താണ് തന്നെയിരിക്കും'. പുതിയ തെലുങ്ക് ചിത്രമായ 'ഏജൻറ്' (Agent movie) ചിത്രീകരണത്തിനായി ഹംഗറിയിൽ (Mammootty in Hungary) എത്തിയതാണ് മമ്മൂട്ടി. ഹംഗറിയിലെ തെരുവിലൂടെ മാസ്സ് ലുക്കിൽ നടന്നു നീങ്ങുന്ന അദ്ദേഹത്തിന്റെ വീഡിയോയിലെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്
മമ്മൂട്ടിയും അഖിൽ അക്കിനേനിയും (Akhil Akkineni) പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്ന ചിത്രമാണ് 'ഏജൻറ്'. സുരേന്ദർ റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രം ഒരു സ്പൈ ത്രില്ലർ ആയാണ് ഒരുങ്ങുന്നത്. ഇൻസ്റ്റഗ്രാം സ്റ്റോറിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ, മമ്മൂട്ടിയുടെ നടപ്പും ഗെറ്റപ്പും ഒക്കെ സിനിമയുടെ താളത്തിന് ചേരുന്ന വിധമാണുള്ളത് (തുടർന്ന് വായിക്കുക)
ഭീഷ്മപർവ്വത്തിലെ നീളൻ മുടിയും താടിയും ചേർന്ന സൂപ്പർ ലുക്കിലെ മമ്മൂട്ടിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അമൽ നീരദ് സംവിധാനം ചെയ്യുന്ന സിനിമയ്ക്കായുള്ള ലുക്കിലാണ് മമ്മുക്ക ഏറെനാൾ പൊതുപരിപാടികളിൽ പോലും പങ്കെടുത്തത്. പുത്തൻ തഗ് ലുക്ക് സോഷ്യൽ മീഡിയയും ആരാധകരും ഒരുപോലെ സ്വീകരിക്കുകയായിരുന്നു. അതിനുശേഷം നീളൻ മുടിയും താടിയും ഉപേക്ഷിച്ചുള്ള ലുക്കും വൈറലായിരുന്നു (ചിത്രം: ഇൻസ്റ്റഗ്രാം)