പ്രേക്ഷകർ കാത്തിരുന്ന മമ്മൂട്ടി ചിത്രം മാമാങ്കം തിയേറ്ററുകളിൽ എത്തും. വിവാദങ്ങളെയും പ്രതിസന്ധികളെയും അതിജീവിച്ചാണ് മാമാങ്കം എത്തുന്നത്. മലയാളത്തിൽ നിന്ന് ആദ്യമായി ഒരു ചിത്രം 45രാജ്യങ്ങളിൽ ഒരുമിച്ച് റിലീസ് ചെയ്യുന്നു എന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്.
2/ 5
പതിനെട്ടാം നൂറ്റാണ്ടിൽ ഭാരതപ്പുഴയുടെ തീരത്തു നടന്നിരുന്ന ഉത്സവമാണ് മാമാങ്കം. തിരുനാവായ മണപ്പുറത്ത് വ്യാഴവട്ടത്തിൽ ഒരിക്കലുണ്ടാവുന്ന ചാവേറുകളുടെ പോരാട്ടത്തെക്കുറിച്ചാണ് ചിത്രം പറഞ്ഞു വെക്കുന്നത്.
3/ 5
മമ്മൂട്ടി കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രത്തിൽ പ്രാചി തെഹ്ലാനാണ് നായിക. ഉണ്ണി മുകുന്ദൻ, അനു സിതാര, കനിഹ, സിദ്ദിഖ്, സുദേവ് നായർ തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്.
4/ 5
നിരവധി പ്രത്യേകതകളുമായാണ് മാമാങ്കത്തിന്റെ വരവ്. മലയാളത്തിൽ നിന്ന് ആദ്യമായാണ് 45രാജ്യങ്ങളിലായി ഒരു ചിത്രം റിലീസ് ചെയ്യുന്നത്. കേരളത്തിൽ തന്നെ നാനൂറോളം തിയേറ്ററുകളുണ്ട്.
5/ 5
പ്രാരംഭഘട്ടത്തിൽ സജീവ് പിള്ളയായിരുന്നു സംവിധായകനെങ്കിലും തുടർന്ന് നിരവധി വിവാദങ്ങൾക്കിടയില്‍ സംവിധായക സ്ഥാനം എം പദ്മകുമാറിലേക്ക് എത്തി. വിവാദങ്ങൾ അവസാനിച്ചിട്ടില്ലെങ്കിലും സിനിമക്കായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.