കൊച്ചി: ദേശീയ പൗരത്വ ഭേദഗതി നിയമത്തിൽ വൈകിയാണെങ്കിലും നിലപാട് വ്യക്തമാക്കി നടൻ മമ്മൂട്ടി. ഫേസ്ബുക്ക് പോസ്റ്റിലാണ് ചൊവ്വാഴ്ച വൈകുന്നേരം മമ്മൂട്ടി തന്റെ പ്രതികരണം അറിയിച്ചത്. ജാതി, മതം, വിശ്വാസം എന്നിവയ്ക്ക് അതീതമായി ഉയരുമ്പോഴാണ് നാം ഒരു രാഷ്ട്രമായി നില കൊള്ളുകയെന്ന് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു.