ഇന്ന് മമ്മൂട്ടിക്കും ഭാര്യ സുൽഫത്തിനും 42-ാം വിവാഹ വാർഷികം. 1979 ലാണ് ഇരുവരും വിവാഹിതരായത്. സുറുമിയും നടനും നിർമ്മാതാവുമായ ദുൽഖർ സൽമാനുമാണ് ദമ്പതികളുടെ മക്കൾ. സപ്തതിയിലേക്കു കടക്കുമ്പോഴും മമ്മൂക്ക ഇന്നും ചുള്ളൻ നായങ്കന്മാരെ കടത്തിവെട്ടുന്ന ലുക്കും ആരോഗ്യവുമായി തിളങ്ങുന്ന കാഴ്ചയാണ് ആരാധകർ കാണുന്നത്
സുൽഫത്തും അതെ. പ്രായത്തെ വെല്ലുന്ന ഓജസ്സാണ് അദ്ദേഹത്തിന്റെ ഭാര്യക്കും. ചിട്ടയായ ആരോഗ്യക്രമം പാലിക്കുന്ന മമ്മൂക്കയുടെ ആ സൗന്ദര്യത്തിനും ചുറുചുറുക്കിനും പിന്നിൽ സുൽഫത്തിന്റെ ചില രുചിക്കൂട്ടുകൾ ഉണ്ടെന്നറിയാമോ? മമ്മൂട്ടിയുടെ പേർസണൽ ഷെഫ് ലിനീഷിന്റെ കയ്യിൽ ആ രുചിക്കൂട്ടുകൾ ഭദ്രമാണ്. എന്താന്നറിയേണ്ടേ? (തുടർന്ന് വായിക്കുക)
മമ്മുക്ക പോകുന്ന ഷൂട്ടിംഗ് ലൊക്കേഷനുകളിൽ ലിനീഷ് സന്തതസഹചാരിയാണ്. മമ്മൂട്ടി ഉച്ചയ്ക്ക് ചോറ് കഴിക്കില്ല. ഓട്സ് കൊണ്ടുണ്ടാക്കിയ പകുതി പുട്ടും അതിനൊപ്പം തേങ്ങാ ചേർത്തു വച്ച മീൻകറിയും വേണം. വറുത്ത മീൻ കഴിക്കാറില്ല. അൽപ്പം സുഗന്ധവ്യഞ്ജനങ്ങളും മസാലയും ചേർത്ത മീൻ കറിയാണ് മമ്മുക്കയ്ക്കിഷ്ടം. ഇവിടെയാണ് സുൽഫത്തിന്റെ കൈപ്പുണ്യം മമ്മുക്കയ്ക്കൊപ്പം സഞ്ചരിക്കുന്നത്
കണമ്പ്, കരിമീൻ എന്നിവ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട മത്സ്യമാണ്. തേങ്ങാ അരച്ചുണ്ടാക്കിയ നത്തോലി കറി അദ്ദേഹത്തിന് ഇഷ്ടമാണ്. നീളൻപയർ 'മെഴുക്കുപുരട്ടി', കുറച്ച് കുരുമുളക് പൊടി ഉപയോഗിച്ച് ടോസ് ചെയ്ത ഫ്രഷ് സാലഡ് എന്നിവയാണ് അദ്ദേഹത്തിന്റെ ഇഷ്ടവിഭവങ്ങൾ. വൈകുന്നേരം ചായയോടൊപ്പം മറ്റൊന്നും അദ്ദേഹം കഴിക്കില്ല