വേഷപ്പകർച്ചകളിലൂടെയും ആരാധകരെ പലപ്പോഴും അമ്പരപ്പിച്ചിട്ടുള്ള സൂപ്പർതാരം മമ്മൂട്ടിയുടെ പുതിയ ലുക്ക് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.
2/ 6
വനിതയുടെ പുതിയ ലക്കത്തിലെ കവർചിത്രമായെത്തിയാണ് താരം ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. കണ്ണെഴുതി പൊട്ടു തൊട്ട് മമ്മൂക്കയുടെ ഒരു അതീവ സുന്ദരമായ ലുക്കാണ് കവർ ചിത്രം
3/ 6
എം.പദ്മകുമാർ സംവിധാനം ചെയ്യുന്ന മാമാങ്കമാണ് മമ്മൂട്ടിയുടെ അടുത്തിറങ്ങാനിരിക്കുന്ന ചിത്രം, ഇതിൽ സ്ത്രൈണ ഭാവത്തിൽ താരം എത്തുന്നുവെന്ന തരത്തിൽ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കഥാപാത്രത്തിനായുള്ള വേഷപ്പകർച്ചയാണിതെന്നാണ് ആരാധകർ പറയുന്നത്
4/ 6
മമ്മൂട്ടിയും ചിത്രത്തിലെ തന്നെ അണിയറ പ്രവർത്തകരും സോഷ്യൽ മീഡിയ വഴി പങ്കുവച്ച ചിത്രം ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു. താരത്തിന്റെ സ്ത്രൈണഭാവത്തിലുള്ള സുന്ദരമായ ലുക്കിനെ അഭിനന്ദിക്കുമ്പോഴും സിനിമയിലെ സസ്പെൻസ് പൊളിച്ചുവെന്ന നിരാശയും ചിലർ പങ്കു വക്കുന്നുണ്ട്.
5/ 6
ഉണ്ണി മുകുന്ദന്, കനിഹ, അനു സിത്താര, സിദ്ദീഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, രതീഷ് കൃഷ്ണ, പ്രാചി തെഹ്ലാൻ, മാസ്റ്റര്‍ അച്യുതന് തുടങ്ങി വമ്പൻ താരനിര അണിനിരക്കുന്ന മാമാങ്കം ബിഗ് ബജറ്റിലാണ് ഒരുങ്ങുന്നത്
6/ 6
മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. മാമാങ്കത്തിലെ ഗാനങ്ങൾ അടക്കം ഇപ്പോൾ തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്.