കൂടുതലും വിദേശത്തും, പിന്നെ ഇടയ്ക്കിടെ നാട്ടിലുമായി താമസിക്കുന്ന താരമാണ് മംമ്ത മോഹൻദാസ്. ഷൂട്ടിംഗ് തിരക്കുകൾ തുടങ്ങിയാൽ മംമ്ത കേരളത്തിലെത്തും. എന്നാൽ കോവിഡിന് ശേഷമുള്ള അനിശ്ചിതാവസ്ഥ മറ്റു താരങ്ങളെ പോലെ മംമ്തയെയും ബാധിച്ചു. ഷൂട്ടിംഗ് കഴിഞ്ഞ ചിത്രങ്ങൾ റിലീസ് ചെയ്യാൻ പറ്റിയില്ലെന്നു മാത്രമല്ല, പുതിയ ചിത്രങ്ങൾ ആരംഭിക്കാനും കഴിയാത്ത അവസ്ഥയെത്തി
എന്നാൽ 2020ലെ ആദ്യ ചിത്രം സംഭവിക്കുന്നത് ഈ ഒക്ടോബർ മാസമാണ്. ആ വിശേഷങ്ങളുമായി മംമ്ത എത്തുന്നു. ചിത്രത്തിന്റെ പൂജ വേളയിലെ ഒരു ഫോട്ടോ പോസ്റ്റ് ചെയ്താണ് മംമ്ത ആ വിശേഷം പങ്കിടുന്നത്. ഇൻസ്റ്റഗ്രാമിലാണ് നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷം താൻ ഭാഗമാവുന്ന ചിത്രം ആരംഭിച്ചതിന്റെ സന്തോഷം മംമ്ത പങ്കിട്ടിരിക്കുന്നത്