ചിത്രത്തിലെ ടൈറ്റില്‍ റോളായ പൊന്നിയിന്‍ സെല്വന് എന്ന അരുള്‍മൊഴി വര്‍മനെ അവതരിപ്പിക്കുന്നത് ജയം രവിയാണ്. ടീസര്‍ തന്നെ അത്ഭുതപ്പെടുത്തിയെന്നും സിനിമയുടെ ഭാഗമാകാന്‍ ലഭിച്ച നിമിഷം മാറാക്കാനാവില്ലെന്നും ജയം രവി പറഞ്ഞു. വന്ദിയ തേവന് എന്ന രാജകുമാരന്റെ വേഷത്തിലാണ് നടന് കാര്ത്തിയെത്തുന്നത്. സെറ്റിലെ ഓരോ ദിവസവും ഞങ്ങൾക്ക് ഒരു പുതിയ അനുഭവമായിരുന്നുവെന്ന് കാര്‍ത്തി ടീസര്‍ ലോഞ്ചിങ്ങിനിടെ പറഞ്ഞു.