1995 പുറത്ത് ഇറങ്ങിയ സാക്ഷ്യം എന്ന ചിത്രത്തിലൂടെയാണ് മഞ്ജു ആദ്യമായി സിനിമയിൽ എത്തുന്നത്. എന്നാൽ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത് 1995 ൽ പുറത്ത് ഇറങ്ങിയ സല്ലാപം എന്ന ചിത്രത്തിലൂടെയാണ്. ലോഹിതദാസിന്റെ തിരക്കഥയിൽ സുന്ദർദാസ് ആയിരുന്നു സിനിമ സംവിധാനം ചെയ്തത്. രാധ എന്ന കഥാപാത്രത്തെയാണ് മഞ്ജു ചിത്രത്തിൽ അവതരിപ്പിച്ചത്.
ഇതിന് ശേഷം നിരവധി മികച്ച ചിത്രങ്ങൾ നടിയെ തേടി എത്തുകയായിരുന്നു. മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ താരങ്ങൾ സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു മഞ്ജുവിന്റെ വരവ്. ശക്തമായ സ്ത്രീകഥാപാത്രങ്ങൾ അവതരിപ്പിച്ച് കൊണ്ട് താരരാജാക്കന്മാർക്കൊപ്പം മലയാള സിനിമയിൽ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. ഇന്നും മഞ്ജു വാര്യരുടെ രാധയും താമരയും ഭദ്രയും ഭാനുമതിയുമൊക്കെ പ്രേക്ഷകരുടെ ഇടയി ചർച്ചയാണ്.