തിരുവനന്തപുരത്തെ സെയില്‍സ് ഗേള്‍സിനൊപ്പം പ്രതി പൂവന് കോഴി കണ്ട് ചിത്രത്തിലെ നായിക മഞ്ജുവാര്യർ. സിനിമ കണ്ടതിന് ശേഷം പാട്ടുപാടിയും കേക്ക് മുറിച്ചും സിനിമയുടെ വിജയാഘോഷത്തിലും മഞ്ജു പങ്കാളിയായി.
2/ 6
താരത്തോടൊപ്പം സിനിമ കാണാനായതിന്റെ ത്രില്ലിലായിരുന്നു സെയില്‍സ് ഗേള്‍സും. സിനിമയിലെ മാധുരി ജീവിതത്തിലെ ഒട്ടേറെ മാധുരിമാർക്കൊപ്പമാണ് പെൺകരുത്തിന്റെ ചലച്ചിത്രഭാഷ്യം കണ്ടത്.
3/ 6
സിനിമയിലെ സെയില്‍സ് ഗേളും യഥാർത്ഥ സെയില്‍സ് ഗേള്‍സും തമ്മിലുളള സമാഗമ വേദിയാവുകയായിരുന്നു, കച്ചവട സ്ഥാപനങ്ങളിലെ വനിതാ ജീവനക്കാർക്കായി തിരുവനന്തപുരം കാർണിവല്‍ സിനിമാസിൽ നടത്തിയ പ്രത്യേക പ്രദർശനം.
4/ 6
താരത്തോടൊപ്പം ഫോട്ടോയെടുക്കാൻ സാധിച്ചപ്പോൾ സന്തോഷം ഇരട്ടി. ചിത്രത്തിൽ വില്ലനായെത്തിയ റോഷൻ ആൻഡ്രൂസും പരിപാടിക്കെത്തിയിരുന്നു.
5/ 6
മഞ്ജു ഇനി അഭിനയിക്കാൻ പോകുന്നത് മമ്മൂട്ടിക്കൊപ്പം. മമ്മൂട്ടിയുടെ കൂടെയുള്ള ആദ്യ ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കുമെന്ന് മഞ്ജു വാര്യർ പറഞ്ഞു.
6/ 6
ഇനിയും നല്ല വേഷം കിട്ടിയാൽ അഭിനയിക്കുമെന്ന് റോഷൻ പറഞ്ഞു. സിനിമയുടെ വിജയം കേക്ക് മുറിച്ചാഘോഷിച്ചാണ് മഞ്ജു മടങ്ങിയത്. ഒപ്പം തിരുവനന്തപുരം മാള്‍ ഓഫ് ട്രാവന്‍കൂറില്‍ തടിച്ചുകൂടിയ പ്രേക്ഷകർക്ക് മുന്നില്‍ മഞ്ജു ഗായികയുമായി.