കടുവയുടെ വിജയത്തിന് പിന്നാലെ പൃഥ്വിരാജ്-ഷാജി കൈലാസ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന "കാപ്പ"എന്ന ചിത്രത്തിൽ നിന്ന് നടി മഞ്ജു വാര്യർ പിന്മാറി. തല അജിത്തിന്റെ ചിത്രത്തിലെ തിരക്കുകൾ കാരണം ആണ് താരം പിന്മാറിയതെന്നാണ് അറിയാൻ സാധിച്ചത്. നിലവിൽ മഞ്ജു അജിത്തിന്റെ തമിഴ് ചിത്രത്തിന്റെ തിരക്കുകളിൽ ആണ്.
വൻ താരനിരയുമായി എത്തുന്ന കാപ്പയിൽ പൃഥ്വിരാജിനും മഞ്ജു വാര്യർക്കും പുറമെ ആസിഫ് അലി, അന്നാ ബെൻ എന്നിവരും സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്നായിരുന്നു അണിയറപ്രവർത്തകർ പറഞ്ഞിരുന്നത്. ഈ സിനിമ വേണു സംവിധാനം ചെയ്യാനാണ് ആദ്യം തീരുമാനിച്ചത്. എന്നാൽ വേണു പിന്മാറിയതോടെ ഷാജി കൈലാസ് സംവിധായകനായി എത്തുകയായിരുന്നു.