സൂപ്പർസ്റ്റാർ മമ്മൂട്ടി (Mammootty) തന്റെ വരാനിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ചിത്രം ഒരു ക്രൈം ത്രില്ലറായിരിക്കാൻ സാധ്യതയുണ്ടെന്ന് സൂചിപ്പിക്കുന്ന പോസ്റ്ററിൽ ദുരൂഹത നിറഞ്ഞിരിക്കുന്നു. ചോരയിൽ നനഞ്ഞ മുഖംമൂടി കൊണ്ട് മുഖം മറച്ച രീതിയിൽ ഒരു കസേരയിൽ ഇരിക്കുന്ന മമ്മൂട്ടിയെ ഇതിൽ കാണാം
2019ൽ 'കെട്ട്യോളാണ് എന്റെ മാലാഖ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയമായ അരങ്ങേറ്റം കുറിച്ച നിസാം ബഷീറാണ് റോഷാക്ക് എന്ന സിനിമ സംവിധാനം ചെയ്യുന്നത്. ഓമനക്കുട്ടൻ, ഇബിലീസ് തുടങ്ങിയ ചിത്രങ്ങളുടെ രചന നിർവഹിച്ച സമീർ അബ്ദുൾ ആണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. 'റോഷാക്ക്' എന്ന പേര് പരിചിതമല്ല. എന്താണ് ഇതുകൊണ്ടു അർത്ഥമാക്കുന്നത് എന്ന് നോക്കാം (തുടർന്ന് വായിക്കുക)