പതിറ്റാണ്ടുകൾക്ക് മുൻപേ മലയാള സിനിമയുടെ ഭാഗമായ മീന മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ റാണിയായി മാറിയത് ദൃശ്യം എന്ന സിനിമയിലൂടെയാണ്. ജോർജ്കുട്ടിയുടെ നാട്ടിൻപുറത്തുകാരിയായ ഭാര്യയായി, അഞ്ചുവിന്റെയും അനുമോളുടെയും അമ്മയായി പ്രേക്ഷകർ മീനയെ എക്കാലത്തേക്കാളും സ്നേഹത്തോടെ നെഞ്ചിലേറ്റി
2/ 6
ഇപ്പോൾ ഈ സിനിമയുടെ ഭാഗമാവാൻ ഒരിക്കൽക്കൂടി കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് മീന. അതെ, ദൃശ്യം വീണ്ടും ക്യാമറകളിൽ പതിയുന്നു. തന്റെ സഹപ്രവർത്തകരെയെല്ലാം ടാഗ് ചെയ്തു കൊണ്ട് മീന പൂജാവേളയിലെ ചിത്രം പോസ്റ്റ് ചെയ്തു (തുടർന്ന് വായിക്കുക)
3/ 6
ദൃശ്യം 2 തെലുങ്ക് പതിപ്പിലാണ് മീന നായികയാവുന്നത്. വെങ്കടേഷ് ദഗുബാട്ടിയാണ് ഈ ചിത്രത്തിലെ നായകൻ. ജീത്തു ജോസഫ്, ആന്റണി പെരുമ്പാവൂർ, രാജ്കുമാർ സേതുപതി, നദിയ മൊയ്തു, എസ്തർ അനിൽ, സതീഷ് കുറുപ്പ് എന്നിവരെ ടാഗ് ചെയ്തിട്ടുണ്ട്
4/ 6
തെലുങ്ക് ദൃശ്യത്തിലും മീനയാണ് റാണിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുക. ജ്യോതി എന്നാണ് കഥാപാത്രത്തിന്റെ പേര്
5/ 6
രാംബാബു എന്നാണ് തെലുങ്ക് സിനിമയിലെ നായകന്റെ പേര്, അനുവും അഞ്ജുവും അതുപോലെ തന്നെ പേരുകളിൽ മാറ്റമില്ലാതെ തുടരുന്നു