സിനിമയിൽ രണ്ടാം വരവും, സോഷ്യൽ മീഡിയയിൽ സജീവമായ വരവും നടത്തിക്കഴിഞ്ഞിരിക്കുന്നു മീര ജാസ്മിൻ (Meera Jasmine). സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന 'മകൾ' ആണ് മീരയുടെ മടങ്ങിവരവ് ചിത്രം. സിനിമയ്ക്ക് പിന്നാലെ ഇൻസ്റ്റഗ്രാമിൽ മീര പുതിയ അക്കൗണ്ടും തുടങ്ങി. ഇതിൽ പതിയെപ്പതിയെ മീര ചിത്രങ്ങൾ പോസ്റ്റ് ചെയ്യാൻ തുടങ്ങി. ഈ വാലന്റൈൻസ് ദിനത്തിൽ മീര പുതിയ ചിത്രങ്ങളുമായി എത്തിക്കഴിഞ്ഞു