മടങ്ങിവരവിൽ മീര ജാസ്മിൻ (Meera Jasmine) ഗ്ലാമർ ചിത്രങ്ങളുമായി ഇൻസ്റ്റഗ്രാമിൽ. പ്രായത്തെ വെല്ലുന്ന ലുക്ക് പുലർത്തുന്ന താരങ്ങളിൽ ഇനി മീരയുടെ പേരും കൂടി. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന സിനിമയിൽ ജയറാമിന്റെ നായികയായാണ് മീരയുടെ മടങ്ങിവരവ്. 'മകൾ' എന്നാണ് സിനിമയുടെ പേര്. ഏറെ നാളുകൾക്കു ശേഷമാണ് മീര നായികാവേഷം ചെയ്ത് മലയാള സിനിമയിൽ വരുന്നത് (ചിത്രം: ഇൻസ്റ്റഗ്രാം)
'വിജയദശമി ദിനത്തിൽ മീര ജാസ്മിൻ വീണ്ടും ക്യാമറക്കു മുന്നിലെത്തി. പറഞ്ഞറിയിക്കാനാവാത്ത ആഹ്ലാദമാണ് സെറ്റിലാകെ. എത്രയെത്ര ഓർമ്മകളാണ്. രസതന്ത്രത്തിൽ ആൺകുട്ടിയായി വന്ന 'കൺമണി'. അമ്മയെ സ്നേഹം കൊണ്ട് കീഴ്പ്പെടുത്തിയ 'അച്ചു'. ഒരു കിലോ അരിക്കെന്താണ് വിലയെന്ന് ചോദിച്ച് വിനോദയാത്രയിലെ ദിലീപിനെ ഉത്തരം മുട്ടിച്ച മിടുക്കി...